ചെവിയ്ക്കുള്ളിൽ ബുദ്ധിമുട്ടുമായി യുവതി; കാരണം, ചെവിക്കുള്ളിൽ കൂടുകൂട്ടിയ നിലയിൽ ചിലന്തി!

December 29, 2023

യുകെയിൽ ചെഷയറിൽ നിന്നുള്ള 29-കാരിയായ യുവതിയ്ക്ക് കുറച്ചുനാളുകളായി കാതിനുള്ളിൽ എന്തോ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടായിരുന്നു. ചെവിയിലെ ശബ്ദകോലാഹലങ്ങൾ ഒരു പേടിസ്വപ്നമായി തന്നെ മാറി. തുടക്കത്തിൽ പോറൽ അനുഭവപ്പെടുന്നതും പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങളും കേട്ടപ്പോൾ മെഴുക് അടിഞ്ഞുകൂടുന്നതായി തള്ളിക്കളയുകയ്യായിരുന്നു. എന്നാൽ, അസ്വസ്ഥത തുടർന്നതോടെ ആശങ്ക വർദ്ധിച്ചു.

തുടർന്ന് ലൂസി ഒരു സ്മാർട്ട്ബഡ് ഉപയോഗിച്ചു. ഒരു സംയോജിത ക്യാമറയുള്ള ചെവി വൃത്തിയാക്കുന്ന ഉപകരണമാണിത്. ഇതിലൂടെ ഒരു ഞെട്ടിക്കുന്ന കണ്ടുപിടുത്തം ആണ് ലൂസി നടത്തിയത് – ഒരു ചിലന്തി ലൂസിയുടെ ചെവിയിൽ താമസമാക്കിയിരിക്കുന്നു.

പരിഭ്രാന്തിയിൽ, ലൂസി സഹായം തേടി ചെറുചൂടുള്ള ഒലിവ് ഓയിൽ ഉപയോഗിച്ച് ചിലന്തിയെ ചെവിയിൽ നിന്നും പുറത്തെത്തിക്കാൻ ശ്രമം തുടങ്ങി. കുഞ്ഞുകുട്ടികളുടെ നഖത്തിന്റെ വലിപ്പം മാത്രമില്ല ആ ചിലന്തിയെ ലൂസി പുറത്തെത്തിച്ചു. എങ്ങനെ അത് ചെവിയിൽ കൂടുകൂട്ടി എന്നതായിരുന്നു യുവതിയുടെ സംശയം.

Read also: ‘ഞാന്‍ ഇവിടെ നില്‍ക്കാന്‍ കാരണം നിങ്ങള്‍’; ആരാധകരോട് നന്ദി പറഞ്ഞ് നയന്‍താര

വിജയകരമായി ചിലന്തിയെ പുറത്തെത്തിച്ചെങ്കിലും ആശങ്ക അവസാനിക്കാതെ യുവതി ആൻറിബയോട്ടിക്കുകൾ സ്വീകരിക്കുന്നതിനായി ഡോക്ടറെ സന്ദർശിക്കാൻ തീരുമാനിച്ചു. ചെവി വേദന ഉള്ളതിനാൽ സ്‌മാർട്ട്‌ബഡ് ഉപയോഗിച്ച് മറ്റൊരു പരിശോധന നടത്തേണ്ടിവന്നു. അത് മറ്റൊരു ഞെട്ടിക്കുന്ന അനുഭവത്തിലേക്ക് ആയിരുന്നു.. ചെവിക്കുള്ളിൽ മറ്റൊരു കറുത്ത പിണ്ഡം ഇരിക്കുന്നു. അതൊരു ചിലന്തി കൂടായിരുന്നു. ഇത്തവണ ആ കൂട് നീക്കംചെയ്യൽ പ്രക്രിയ വേദനാജനകമായിരുന്നു, ലൂസി വേദനയെ പ്രസവവുമായാണ് താരതമ്യം ചെയ്തത്.

Story highlights- Woman finds spider nest in ear