നീളം 7 അടി 9 ഇഞ്ച്; ഇത് ലോകത്തെ ഏറ്റവും നീളമേറിയ മുടിയുടെ ഉടമ!

December 1, 2023

ഇന്ത്യയിലെ ഉത്തർപ്രദേശിൽ നിന്നുള്ള 46 കാരിയായ യുവതി സ്മിത ശ്രീവാസ്തവ അടുത്തിടെ ജീവിച്ചിരിക്കുന്ന ഏറ്റവും നീളം കൂടിയ മുടിയുടെ ഉടമ എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചു.ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, ഈ യുവതി തന്റെ 14 വയസ്സ് മുതൽ മുടി വെട്ടാറില്ല. ഇവരുടെ മുടിയിഴകൾക്ക് 7 അടി 9 ഇഞ്ച് നീളമുണ്ടെന്ന് ഔദ്യോഗികമായി അളന്നു സ്ഥിരീകരിച്ചു.

‘ഇന്ത്യൻ സംസ്കാരത്തിൽ, ദേവീസങ്കല്പങ്ങൾക്ക് പരമ്പരാഗതമായി വളരെ നീളമുള്ള മുടി ഉണ്ടായിരുന്നു. നമ്മുടെ സമൂഹത്തിൽ, മുടി മുറിക്കുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീകൾ മുടി വളർത്തുന്നത്. നീളമുള്ള മുടി ഒരു സ്ത്രീയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു’ -എന്നാണ് റെക്കോർഡ് നേടിയ യുവതി പറഞ്ഞത്.

Read also: ആരാധനമൂര്‍ത്തിയായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, നേര്‍ച്ചയായി ബിയര്‍ അഭിഷേകം, വ്യത്യസ്തമായി ബുള്ളറ്റ് ബാബ ക്ഷേത്രം

ദിവസവും ശ്രീവാസ്തവ 40-45 മിനിറ്റ് മുടി കഴുകി ഉണക്കുന്നതിന് മുമ്പ് കൈകൊണ്ട് കോതി ഒതുക്കാറുണ്ട്. സാധാരണയായി ആഴ്ചയിൽ രണ്ടുതവണ ഇവർ മുടി കഴുകുന്നു. ഒരു ഷീറ്റ് താഴെ വിരിച്ചാണ് യുവതി മുടി മെടയുന്നത്. കാരണം നിലത്ത് വിടർന്നു കിടക്കുകയാണ് മുടി. മെടഞ്ഞിട്ട മുടി കെട്ടി മുകളിൽ കെട്ടിവെച്ചാണ് യുവതി നടക്കുന്നത്. ‘ആളുകൾ തന്റെ അടുത്ത് വരുന്നു, മുടിയിൽ തൊടുന്നു, ചിത്രമെടുക്കുന്നു, സെൽഫിയെടുക്കുന്നു, മുടി സുന്ദരമായതിനാൽ അവർ പലപ്പോഴും ഞാൻ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു’- യുവതി പറയുന്നു.

Story highlights- Woman From Uttar Pradesh Sets Guinness World Record For Longest Hair