ആരെയും മോഹിപ്പിക്കുന്ന ആഢംബര കപ്പല്‍ യാത്ര; വീട് വിറ്റ് യാത്രക്കൊരുങ്ങിയ യുവതി നേരിട്ടത്
യാത്രയെ പ്രാണന് തുല്യമായി സ്നേഹിക്കുന്നവരെ കാണാം. ഇഷ്ടയാത്രക്കായി എത്ര റിസ്കെടുക്കാനും ഇക്കൂട്ടര്‍ തയ്യാറായിരിക്കും. യാത്ര ചെയ്യുന്നതിനായി സമ്പാദ്യം മുഴുവന്‍ ചെലവിടുന്നവരും കുറവല്ല. ഇങ്ങനെ ഒരു കപ്പല്‍ യാത്രക്കായി സ്വന്തം വീട് വിറ്റ് നിരാശയിലാണ് യുഎസുകാരിയായ ഒരു സ്ത്രീ. രാജ്യന്തര മാധ്യമങ്ങളാണ് യുവതിയുടെ ദയനീയ അവസ്ഥ പുറംലോകത്തെ അറിയിച്ചത്. ( Woman sold house to pay for 3-year luxury cruise )
മൂന്ന് വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ആഢംബര കപ്പല്‍ യാത്രയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ഈ യുവതി തന്റെ വീട് വിറ്റത്. മൂന്ന് വര്‍ഷം കൊണ്ട് ഏഴ് ഭൂഖണ്ഡങ്ങളിലായി 148 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു അത്യാഢംബര യാത്ര. യുഎസ് സ്വദേശിനിയായ കെറി വിറ്റ്മാന് എന്ന യുവതി അടക്കം നിരവധി പേരാണ് ആഢംബര കപ്പലില്‍ ലോകം ചുറ്റുന്നതിനായി മുന്‍കൂറായി ബുക്ക് ചെയ്തത്.
നവംബര്‍ ഒന്നിന് തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്ന് കപ്പല്‍ യാത്ര ആരംഭിക്കുമെന്നാണ് ആദ്യം കിട്ടിയ അറിയിപ്പ്. പിന്നീട് ഈ തീയ്യതി മാറ്റുകയും നവംബര്‍ 11-ലേക്ക് മാറ്റി. പിന്നാലെ നവംബര്‍ 30 എന്നും അറിയിച്ചെങ്കിലും ഒടുവില്‍ യാത്ര റദ്ദാക്കപ്പെട്ടു എന്നാണ് ബന്ധപ്പെട്ടവര്‍ ഇവരെ അറിയിച്ചത്.
Read Also : ‘മരുഭൂമി, അഗ്നിപർവ്വതങ്ങൾ, രക്തം പോലെ വെള്ളമൊഴുകുന്ന തടാകം’; തണുത്തുറഞ്ഞ അന്റാർട്ടിക്കയുടെ വിശേഷങ്ങൾ!
ഇതോടെ സ്വപനയാത്രക്കായി ദിനങ്ങളെണ്ണി കാത്തിരുന്ന സഞ്ചാരികളെല്ലാം കടുത്ത നിരാശയിലേക്ക് വീണു. കെറി വിറ്റ്മാന്റെ അവസ്ഥ കുറച്ചധികം പ്രായസത്തിലായിരുന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കപ്പലിലെ യാത്രക്കായി സ്വന്തം വീട് വിറ്റ് 27് ലക്ഷത്തോളം വരുന്ന ഭീമമായ തുകയാണ് ആദ്യഗഡുവായി കെറി നല്‍കിയിരുന്നത്. ഇവര്‍ മാത്രമല്ല യാത്രക്കൊരുങ്ങിയ മറ്റു പലരും കനത്ത സാമ്പത്തിക ബാധ്യതയില്‍ അകപപെട്ടതിന്റെ നിരാശയിലാണ്. സുരക്ഷകാരണങ്ങളാണ് കപ്പല്‍ യാത്ര റദ്ദാക്കുന്നതിലേക്ക് നയിച്ചത്.
Story highlights : Woman sold house to pay for 3-year luxury cruise