‘ഇത് വായിക്കുമ്പോഴേക്കും ഞാൻ മരിച്ചിട്ടുണ്ടാകും’; മരണത്തിന് ശേഷവും ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസം പകർന്ന് യുവതി
ചില മനുഷ്യർ വിടപറയുന്നത് അപ്രതീക്ഷിതമായാണ്. എന്നാൽ, സ്വന്തം മരണം പ്രഖ്യാപിച്ച് വിടപറയുകയാണ് ന്യൂയോർക്ക് സ്വദേശിനിയായ വനിത. നവംബർ 14-നാണ് കേസി റയാൻ മക്കിന്റയർ വിവിധ സോഷ്യൽ മീഡിയ പേജുകളിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു ചരമവാർത്തയിലൂടെ മരണം പങ്കുവെച്ചത്. പെൻഗ്വിൻ റാൻഡം ഹൗസിന്റെ റേസർബില്ലിലെ വൈസ് പ്രസിഡന്റും പ്രസാധകയുമായ 38കാരി അണ്ഡാശയ അർബുദം ബാധിച്ച് നാലാം ഘട്ടത്തിൽ ആണ് മരണമടഞ്ഞത്. എന്നാൽ, ആ മരണത്തിനൊപ്പം ആയിരക്കണക്കിന് ആളുകൾക്ക് സാന്ത്വനമായിരിക്കുകയാണ് ഈ കനിവിന്റെ നേർരൂപം.
“ഞാൻ നിങ്ങളെ ഓരോരുത്തരെയും പൂർണ്ണഹൃദയത്തോടെ സ്നേഹിച്ചു, ഞാൻ നിങ്ങളോട് വാഗ്ദാനം ചെയ്യുന്നു, ഞാൻ എത്ര ആഴത്തിൽ സ്നേഹിക്കപ്പെട്ടുവെന്ന് എനിക്കറിയാമായിരുന്നു,” അവർ സമൂഹമാധ്യമങ്ങളിൽ എഴുതി.എന്നാൽ മരണമടഞ്ഞ യുവതി ഇപ്പോഴും സ്നേഹം പകരുകയാണ്, മരണത്തിനു ശേഷവും.. മറ്റുള്ളവരുടെ മെഡിക്കൽ സംബന്ധമായ കടം തീർത്തിട്ടാണ് യുവതി വിടപറഞ്ഞിരിക്കുന്നത്.
രോഗികൾക്കായി കെട്ടിക്കിടക്കുന്ന ഹോസ്പിറ്റൽ ബില്ലുകൾ ഇല്ലാതാക്കാൻ ചാരിറ്റി പദ്ധതിക്ക് ഇവർ തുടക്കമിട്ടിരുന്നു. ‘മികച്ച വൈദ്യസഹായം ലഭിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്, നമ്മുടെ രാജ്യത്ത് പലർക്കും നല്ല പരിചരണം ലഭ്യമല്ലെന്ന് എനിക്ക് നന്നായി അറിയാം’ എന്ന് പറഞ്ഞുകൊണ്ടാണ് ഇവർ ക്യാമ്പയിന് തുടക്കമിട്ടത്. ‘ആർഐപി മെഡിക്കൽ ഡെബ്റ്റ്’ എന്ന പേരിലായിരുന്നു ക്യാമ്പയിൻ ആരംഭിച്ചത്.
റിപ്പോർട്ടുകൾ അനുസരിച്ച്, സ്വരൂപിക്കുന്ന ഓരോ ഡോളറും 100 ഡോളർ കടം റദ്ദാക്കുന്നതിലേക്കാണ് പോകുന്നതെന്ന് RIP മെഡിക്കൽ ഡെറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഡാനിയൽ ലെംപെർട്ട് പറയുന്നു. ഇപ്പോൾ, 60 മില്യൺ ഡോളറിലധികം മെഡിക്കൽ സംബന്ധിയായ കടം രാജ്യവ്യാപകമായി ഇല്ലാതാക്കാൻ ഇതിലൂടെ കഴിഞ്ഞു.
2019 ൽ അവർക്ക് അണ്ഡാശയ അർബുദം ഉണ്ടെന്ന് യുവതി തിരിച്ചറിഞ്ഞു. എന്നിരുന്നാലും, രോഗനിർണയത്തിന് മുമ്പ്എന്നതുപോലെ ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ പോസിറ്റീവ് മാനസികാവസ്ഥ നിലനിർത്താൻ യുവതി ശ്രമിച്ചുവെന്ന് ഭർത്താവ് പറയുന്നു.
RIP മെഡിക്കൽ ഡെബ്റ്റ്, ആശുപത്രികളിൽ നിന്നും മറ്റ് ആരോഗ്യ പരിരക്ഷാ ദാതാക്കളിൽ നിന്നും സെക്കൻഡറി ഡെബ്റ്റ് മാർക്കറ്റിൽ നിന്നും വാങ്ങിയ കടം ഇല്ലാതാക്കുന്നു. സംഭാവന നൽകുന്ന ഓരോ ഡോളറും താഴ്ന്ന വരുമാനമുള്ള ആളുകളെ സഹായിക്കാനാണ് ഇത് ലക്ഷ്യമിടുന്നതെന്നും ലാഭേച്ഛയില്ലാത്ത സ്ഥാപനം പറയുന്നു.
Story highlights- Woman Who Announced Own Death Organized Campaign to Pay Off Others Medical Debt