ലോകം പുതുവര്ഷപ്പൊലിവില്; 2024 ആദ്യമെത്തിയത് കിരിബാത്തിയില്‍ പിന്നാലെ ന്യുസിലന്‍ഡിലും
2023-നോട് ബൈ ബൈ പറഞ്ഞ് പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ വരവേറ്റ് ലോകം. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാതി ദ്വീപിലാണ് പുതുവത്സരം ആദ്യമെത്തിയത്. അന്താരാഷ്ട്ര ദിനാങ്കരേഖയോട് ചേര്‍ന്നുകിടക്കുന്ന കുഞ്ഞന്‍ രാജ്യമാണിത്. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ഓടെയാണ് കിരിബാത്തിയില്‍ പുതുവര്‍ഷമെത്തിയത്. ( World welcomes the 2024 first in Kiribati island )
അധികം വൈകാതെ ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസീലന്‍ഡിന് ശേഷം സമീപ രാജ്യമായ ഓസ്ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. ഇതോടെ പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ദ്വീപുകളില്‍ വെടിക്കെട്ടുകളും വര്‍ണക്കാഴ്ചകളും നിറഞ്ഞു.
33 ദ്വീപുകളുള്ള കിരിബത്തി ദ്വീപ സമൂഹത്തിലെ 21 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇവയെ ഗില്‍ബര്‍ട്ട് ദ്വീപുകള്‍, ഫിനിക്സ് ദ്വീപുകള്‍, ലൈന്‍ ദ്വീപുകള്‍ എന്നിങ്ങനെ മൂന്ന് മേഖലകളായിട്ടാണ് തിരിച്ചിട്ടുള്ളത്. ഏകദേശം 120,000 മാത്രമാണ് ഇവിടെയുള്ള ജനസംഖ്യ. ഈ രാജ്യം മനോഹരമായ തെങ്ങിന് തോപ്പുകളാലും മത്സ്യഫാമുകള്‍ക്കും ഏറെ പ്രശസ്തമാണ്.
Read Also : ഓഫീസിലെത്തുന്നവരെ സ്വീകരിക്കാന്‍ ‘എലീന’ ഒരുങ്ങി; റോബോട്ടിനെ നിയമിച്ച് ഏലകുളം പഞ്ചായത്ത്
പിന്നീട് ജപ്പാന്, ചൈന, ഇന്ത്യ എന്നിങ്ങനെ ഓരോ രാജ്യങ്ങളും പുതുവത്സര രാവിലേക്ക് പ്രവേശിക്കും. പുതുവര്‍ഷം ഏറ്റവും വൈകിയെത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. മനുഷ്യവാസമില്ലാത്ത ഈ ദ്വീപുകളില്‍ പുതുവര്‍ഷം പിറവിയെടുക്കുക ഇന്ത്യയില്‍ ജനുവരി 1 പകല്‍ 4.30 ആകുമ്പോഴാണ്.
Story highlights : World welcomes the 2024 first in Kiribati island