മലമ്പുഴയിൽ ആനമേളം; ഒന്നിച്ചെത്തിയത് 30 ആനകൾ!

January 11, 2024

കഴിഞ്ഞ ദിവസം പാലക്കാട് മലമ്പുഴ ഉദ്യാനം സന്ദർശിക്കാൻ എത്തിയവരെ കാത്തിരുന്നത് സവിശേഷവമായ ഒരു കാഴ്ചയായിരുന്നു. ഉദ്യാനത്തിലെ ഗവർണ്ണർ സ്ട്രീറ്റിലായിരുന്നു ആനകളുടെ സ്റ്റൈലൻ എൻട്രി. പ്രദേശത്ത് സ്ഥിരമായി കാട്ടാനക്കൂട്ടം വരുമെങ്കിലും മുപ്പതോളം കാട്ടാനകൾ ഒന്നിച്ച് സന്ദർശിക്കുന്നത് ആദ്യമായിട്ടാണ്. അച്ചടക്കമുള്ള കുട്ടികളെ പോലെ വരിവരിയായി ഓരോരുത്തർ നടന്നു നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. (A troop of 30 Elephants marches to Malampuzha Park)

അണക്കെട്ടിൽ നിന്ന് വെള്ളം കുടിക്കാനാണ് കാട്ടാനകൾ എത്തിയത്. തെക്കേ ഭാഗത്ത് കൂടി ഉദ്യാനത്തിൽ പ്രവേശിച്ച കാട്ടാനകൾ ഉദ്യാനം നന്നായി ആസ്വദിച്ച് അല്പം സമയം ചെലവഴിച്ചാണ് മടങ്ങിയത്. വൈകിട്ട് 8 മണിക്ക് ഉദ്യാനം അടക്കുമെങ്കിലും അതിനു മുൻപ് തന്നെ കാട്ടാനകൾ സ്ഥലത്ത് എത്തിയിരുന്നു.

Read also: ആളുകൾ കൂട്ടത്തോടെ ഉപേക്ഷിച്ച ദുരന്തനഗരത്തിൽ ഒറ്റയ്ക്ക്- ഇത് ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യൻ

ആളുകളെ ഭീതിപ്പെടുത്തുന്ന യാതൊരു സംഭവവികാസങ്ങളും അരങ്ങേറിയില്ല എന്നതും പ്രസക്തമാണ്. എന്നിരുന്നാലും, സംഭവത്തിന് ശേഷം അല്പനേരത്തേക്ക് ആളുകൾക്ക് പ്രവേശനം വിലക്കിയിരുന്നു. കാട്ടാനക്കൂട്ടം എത്തിയ വിവരം അധികൃതർ വനപാലകരെ ഉടൻ തന്നെ അറിയിച്ചെങ്കിലും ആനകൾ സ്വതവേ സ്ഥലം വിടുകയായിരുന്നു. കണ്ട് നിന്നവർക്കെല്ലാം മനോഹരമായ കാഴ്ച സമ്മാനിച്ച് ഒടുവിൽ അവർ കാടുകയറി.

Story highlights: A troop of 30 Elephants marches to Malampuzha Park