‘ചെലവ് പത്ത് രൂപയിൽ താഴെ’; ആമിർ ഖാന്റെ ആദ്യ വിവാഹ ചടങ്ങുകൾ ഇങ്ങനെ..!

January 8, 2024

ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. വിവാഹം ആഘോഷമാക്കാന്‍ കോടികള്‍ ചെലവാക്കുന്ന കാലമാണിത്. സിനിമ താരങ്ങള്‍ അടക്കമുള്ള പ്രമുഖരുടെ വിവാഹങ്ങളെല്ലാം ഇത്തരം ആഡംബരങ്ങളാല്‍ വാര്‍ത്തയില്‍ നിറയാറുണ്ട്. അടുത്തിടെയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകളായ ഇറ ഖാന്റെ വിവാഹം. ( Aamir Khan and Reena Dutta marriage cost less than rs 10 )

ബോളിവുഡിലെ ആഡംബര വിവാഹങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ചരിത്രമാണുള്ളത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങുന്ന വിവാഹമാണെങ്കിലും ആഡംബരത്തിന് ഒരു കുറവും ഉണ്ടാകാറില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ഇതില്‍ വ്യത്യസ്തമായിട്ടാണ് ആമിര്‍ ഖാന്റേയും റീന ദത്തയുടേയും വിവാഹം നടന്നത്. വെറും 10 രൂപയാണ് തങ്ങളുടെ വിവാഹത്തിന് ചെലവായതെന്ന് ആമിര്‍ വെളിപ്പെടുത്തിയിരുന്നു. അത്രയും ചെലവ് കുറഞ്ഞതിന്റെ കാരണവും പറഞ്ഞിരുന്നു.

1986-ല്‍ രജിസ്റ്റര്‍ മാര്യേജായിരുന്നു ആമിറിന്റേയും റീനയുടേയും വിവാഹം. മൂന്ന് സാക്ഷികള്‍ മാത്രമുള്ള കോര്‍ട്ട് മാര്യേജായതിനാല്‍ ഏറ്റവും ചെലവ് കുറവായിരുന്നു. 50 പൈസയുടെ ടിക്കറ്റെടുത്ത് ബസിലാണ് ആമിര്‍ ഖാന്‍ രജിസ്ട്രാര്‍ ഓഫിസിലേക്ക് പോയത്. ബാന്ദ്ര വെസ്റ്റ്‌റ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം പാലം കടന്ന് ഈസ്റ്റില്‍ എത്തി അവിടെ നിന്ന് ഹൈവേയിലേക്ക് നടന്നാണ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന നിര്‍മന്‍ ഭവനിലെത്തി. വെറും പത്ത് രൂപയില്‍ താഴെയാണ് വിവാഹത്തിനായി ചെലവായതെന്നാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

Raed Also : അന്ന് പാറ്റയെന്ന് വിളിച്ച് പരിഹസിച്ചവർ തന്നെ ഇന്ന് അഭിനന്ദനങ്ങൾ കൊണ്ട് മൂടുന്നു; ഇത് വിക്രാന്ത് മാസിയുടെ വിജയത്തിളക്കം

എന്നാല്‍ മകള്‍ ഇറ ഖാന്റെ വിവാഹം ആര്‍ഭാഢമായിട്ടാണ് നടത്തിയത്. എന്നാല്‍ അതിലുപരി നൂപുര്‍ ശിഖരെ- ഇറാ ഖാന്‍ വിവാഹം വാര്‍ത്തയില്‍ ഇടംപിടിച്ചത് മറ്റൊരു രീതിയിലായിരുന്നു. ഫിറ്റനസ് പരിശീലകനായ നൂപുര്‍ ശിഖരെ കഴിക്കാന്‍ മുംബൈയിലെ സാന്റ്ക്രൂസില്‍ നിന്ന് ബാന്ദ്രയിലേക്ക് ജോഗ് ചെയ്താണ് എത്തിയിരുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Story highlights : Aamir Khan and Reena Dutta marriage cost less than rs 10