കാറ്റിനൊപ്പം ഇവിടുത്തെ ഓരോ ശിലയും പൊഴിക്കുന്നത് അതുല്യമായ സംഗീതം; ശബ്ദവിസ്മയമായി സൗണ്ട് ഗാർഡൻ

January 17, 2024

സംഗീതമേ ജീവിതം എന്ന പ്രയോഗം കേട്ടിട്ടില്ലേ? എന്നാൽ സംഗീതം നിറഞ്ഞൊരു പാർക്ക് നിങ്ങൾ കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകില്ല. ഓരോ ശിലയും സംഗീതം പൊഴിക്കുന്ന ഒരു ഇടം ഭൂമിയിലുണ്ട്. തെക്കൻ സാർഡിനിയയിലെ സാൻ സ്‌പെറേറ്റ് എന്ന മനോഹരവും സജീവവുമായ ഗ്രാമത്തിലാണ് സൗണ്ട് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. പൂക്കളൊന്നുമല്ല ഈ പൂന്തോട്ടത്തിന്റെ ആകർഷണം. അതിനേക്കാൾ ആകർഷണീയത വളരെ കൂടുതലാണ് ശബ്ദങ്ങളുടെ പാർക്കായ സൗണ്ട് ഗാർഡൻ.

ഇത് ശബ്ദത്തിലൂടെയും പ്രകൃതിയിലൂടെയും മനുഷ്യന്റെ സർഗ്ഗാത്മകതയിലൂടെയും സ്വയം പ്രകടമാകുന്ന ഒരു കലാസൃഷ്ടി കൂടിയാണ്. ശിലയും ശബ്ദവും സമന്വയിപ്പിക്കുന്ന സവിശേഷമായ കലാസൃഷ്ടികൾക്ക് പേരുകേട്ട സാർഡിനിയൻ കലാകാരനായ പിനൂസിയോ സിയോള രൂപം നൽകിയ ഒരു ഓപ്പൺ എയർ മ്യൂസിയമാണിത്.

സൗണ്ട് ഗാർഡൻ, നാരകങ്ങൾ നിറഞ്ഞ ആ ഗന്ധത്താൽ വ്യാപിച്ചുകിടക്കുന്ന പൂന്തോട്ടത്തിന്റെ പാതകളിലുടനീളം മെഗാലിത്തിക് കല്ലുകളുടെ ഒരു വലിയ ലോകം കാണാൻ സാധിക്കും- ഇവിടുത്തെ ഓരോ ശില്പത്തിലും കാറ്റ് സ്പർശിക്കുമ്പോഴോ കടന്നുപോകുമ്പോഴോ അദ്വിതീയമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു.ഈ പൂന്തോട്ടത്തെ കലയും പ്രകൃതിയുംചേരുന്ന ഒരു സ്ഥലമാക്കി മാറ്റുന്നു.

Read also: ഒരൊറ്റ വിജയം, സങ്കടത്തിന്റെ എയ്‌സുകളെ അടിച്ചുപറത്തി സുമിത് നാഗൽ; പോരാട്ടവീര്യത്തിന്റെ കഥ

സൗണ്ട് ഗാർഡൻ നിശ്ചലമായ ഒരു കലാസൃഷ്ടിയല്ല. ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന സ്ഥലമാണ്. സീസണുകളും കാലാവസ്ഥയും സന്ദർശകരും എല്ലാം ചേർന്ന് മാറിക്കൊണ്ടിരിക്കുന്ന അനുഭവത്തിന് സംഭാവന നൽകുന്നു. ഓരോ സന്ദർശനവും വേറിട്ടതാണ്. കാരണം പൂന്തോട്ടത്തിന്റെ ശബ്ദവും രൂപവും കാലക്രമേണയും സന്ദർശകരുടെ ഇടപെടലുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.

Story highlights-about sound garden