‘ഇനി ശരിക്കും കഴിക്കുന്നതാണോ?’; വൈറലായി നിയാസ് ബക്കറിന്റെ പ്രകടനം!
നടനും മിമിക്രി താരവുമായ നിയാസ് ബക്കർ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കലാകാരനാണ്. അദ്ദേഹത്തിന്റെ ഹാസ്യത്തിനും പ്രകടനങ്ങൾക്കും ആരാധകരേറെയാണ്. അടുത്തിടെ താരം ഒരു പൊതു പരിപാടിയിൽ കാഴ്ചവെച്ച പ്രകടനമാണ് ഇപ്പോൾ വൈറലാകുന്നത്. പിതാവും ആന്തരിച്ച നടനുമായ അബുബക്കർ പഠിപ്പിച്ചു കൊടുത്ത രസങ്ങളാണ് അദ്ദേഹം പരിപാടിയിൽ അവതരിപ്പിച്ചത്. (Actor Niyas Bakkar’s mimicry video goes viral)
‘എന്റെ ബാപ്പ ഒരിക്കൽ ഒരു വിരുന്നിൽ പങ്കെടുത്തപ്പോൾ അവിടെ എന്തെങ്കിലും മിമിക്രി അവതരിപ്പിക്കണം എന്ന ആവശ്യമുയർന്നു. എന്ത് കാണിക്കും എന്ന ആശയക്കുഴപ്പത്തിൽ നിന്ന ബാപ്പ പെട്ടെന്ന് ഉണ്ടാക്കിയെടുത്ത മൂന്നു രസങ്ങൾ ഞാനിവിടെ കാണിക്കാം. ഒരിക്കൽ ബാപ്പ കഥ പറഞ്ഞ സമയത്ത് ഞാൻ കണ്ടുപഠിച്ചതാണ്. പിന്നീട് ഞാൻ അത് കുറച്ചുകൂടി വികസിപ്പിച്ചെടുത്തു. മധുരം കഴിക്കുമ്പോഴും എരിവ് കഴിക്കുമ്പോഴും പുളി കഴിക്കുമ്പോഴും നമ്മുടെ മുഖത്തുണ്ടാകുന്ന ഭാവമാറ്റം ആണ് കാണിക്കുന്നത്, ഈ മൂന്നു രസങ്ങളും നമുക്ക് ഒരു അഭിനയവും അറിഞ്ഞില്ലെങ്കിലും മുഖത്ത് വരുന്ന സംഗതികൾ ആണല്ലോ. അതൊന്ന് ഞാൻ അവതരിപ്പിക്കാം.’ ഇത്രെയും പറഞ്ഞാണ് അദ്ദേഹം പരിപാടിയിലേക്ക് കടക്കുന്നത്.
വിഡിയോയിൽ മധുരവും, എരിവും, പുളിയുമൊക്കെ കഴിക്കുമ്പോഴുള്ള മുഖത്തിന്റെ ഭാവങ്ങൾ അഭിനയിച്ചു കാണിക്കുയാണ് നിയാസ്.
Read also: പുതു വെള്ളൈ മഴൈ..’ ഫിൻലൻഡിൽ നിന്നും തണുത്തുറഞ്ഞൊരു പാട്ടുമായി റിമി ടോമി; വിഡിയോ
പഴുത്ത മാമ്പഴവും, കാന്താരി മുളകും, പുളിയുമൊക്കെ കടിച്ചു തിന്നുമ്പോൾ മുഖത്തുണ്ടാകുന്ന ഭാവനകൾ തനിമയൊട്ടും ചോരാതെ തന്നെ അദ്ദേഹം അവതരിപ്പിച്ചു. പിന്നെ പച്ച പേരക്കയിലോട്ടും, ആപ്പിളിലോട്ടും, കൂഴച്ചക്കയിലോട്ടുമെല്ലാം അഭിനയം തുടർന്നു. മാമ്പഴം കഴിക്കുമ്പോൾ പല്ലിൽ കുടുങ്ങുന്ന നാര് സൂക്ഷ്മതയോടെ എടുക്കുന്ന വിധവും, തൊണ്ടയിൽ ചക്കപ്പഴം കുടുങ്ങുമ്പോൾ ഉണ്ടാകുന്ന വെപ്രാളവുമെല്ലാം കാണുമ്പോൾ അദ്ദേഹം യഥാർത്ഥത്തിൽ കഴിക്കുകയാണോ എന്ന് പോലും സംശയിച്ചു പോകും.
Story highlights: Actor Niyas Bakkar’s mimicry video goes viral