പുതു വെള്ളൈ മഴൈ..’ ഫിൻലൻഡിൽ നിന്നും തണുത്തുറഞ്ഞൊരു പാട്ടുമായി റിമി ടോമി; വിഡിയോ

January 6, 2024

ആസ്വാദക മനസ്സുകളില്‍ മനോഹരമായ ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഇടംനേടിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയവും നൃത്തവുമൊക്കെയായി സജീവമായ റിമി കൗണ്ടർ മേളത്തിലും മുൻപന്തിയിലാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ റിമി ടോമി ഇപ്പോഴിതാ, മനോഹരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഫിൻലൻഡിൽ അവധി ആഘോഷിക്കാൻ പോയതാണ് റിമി ടോമി.

കണ്ണെത്താ ദൂരത്ത് പടർന്നുകിടക്കുന്ന മഞ്ഞിനിടയിൽ നിന്നും മനോഹരമായ ഒരു പാട്ട് പാടുകയാണ് റിമി ടോമി. ‘പുതു വെള്ളൈ മഴൈ’ എന്ന ഗാനമാണ് റിമി ടോമി പാടുന്നത്. തണുത്തുറഞ്ഞ കാലാവസ്ഥയിൽ നിന്നാണ് റിമി ടോമി പാടുന്നത്. ഈ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

Read also: “അന്താരാഷ്ട്ര ബന്ധങ്ങളുടെ ചരിത്രത്തിൽ ഇത് വളരെ അപൂർവം”; ഇന്ത്യ കൈവരിച്ച നേട്ടത്തെ പ്രശംസിച്ച് ചൈനീസ് മാധ്യമം

അതേസമയം, ദിലീപ് നായകനായ മീശ മാധവൻ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം’ എന്ന ഗാനത്തിലൂടെയാണ് റിമി ടോമി പ്രശസ്തയായത്. ‘കരളേ കരാളിന്റെ കരളേ’, ‘കൽക്കണ്ട മലയേ’ തുടങ്ങിയ ഗാനങ്ങൾ റിമിയുടെ ജനപ്രീതി വർദ്ധിപ്പിച്ചു. ‘തിങ്കൾ മുതൽ വെള്ളി വരെ’, ‘കുഞ്ഞിരാമായണം’ തുടങ്ങിയ സിനിമകളിലും റിമി ടോമി അഭിനയിച്ചിട്ടുണ്ട്. മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയായ ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്കിൽ അതിഥിയായി സ്ഥിരം എത്താറുണ്ട് റിമി ടോമി.

Story highlights- rimi tomy shares cute video from finland