‘അബദ്ധത്തിൽ ചിരിച്ചുപോയതാ..’- കുട്ടിക്കാലത്തെ രസകരവുമായ വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ

January 24, 2024

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. സഹോദരിമാർക്കൊപ്പമുള്ള നിമിഷങ്ങൾ അഹാന പങ്കുവയ്ക്കുമ്പോൾ വളരെയധികം സ്വീകരിക്കപ്പെടുകയും ചെയ്യാറുണ്ട്. അതുപോലെ തന്നെ കുട്ടിക്കലത്തെ നിരവധി ചിത്രങ്ങളും വിഡിയോകളുമെല്ലാം അഹാന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, വളരെ രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്. ‘എന്റെ കുട്ടിക്കാലം മുഴുവൻ മീമുകൾ സൃഷ്ടിക്കാൻ തക്കവണ്ണമുള്ളതാണ്’ എന്ന ക്യാപ്ഷനൊപ്പമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ‘അമ്മ സിന്ധുവിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞ് അഹാന ചിരിക്കുന്നതും പെട്ടെന്ന് മുഖം മാറുന്നതുമാണ് വിഡിയോയിലുള്ളത്. രസകരമായ കാഴ്ച സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയമായിക്കഴിഞ്ഞു.

Read also: ‘അബദ്ധത്തിൽ ചിരിച്ചുപോയതാ..’- കുട്ടിക്കാലത്തെ രസകരവുമായ വിഡിയോ പങ്കുവെച്ച് അഹാന കൃഷ്ണ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. തോന്നല് എന്ന മ്യൂസിക് വിഡിയോയിലൂടെ സംവിധാന രംഗത്തേക്കും നടി ചുവടുവെച്ചുകഴിഞ്ഞു.

Story highlights- ahaana krishna shares funny childhood meme worthy video