ആഴത്തിൽ വേരുറച്ച ചരിത്രപരമായ ബന്ധം; ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് പരേഡിലെ അതിഥിയായി ഇന്തോനേഷ്യൻ പ്രസിഡന്റ് സുകർനോ.
75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. രാജ്യലസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക് ഡേ പരേഡില്‍ മുഖ്യാതിഥിയായി എത്തുന്നത് ഫ്രഞ്ച പ്രസിഡന്റെ ഇമ്മാനുവല്‍ മാക്രോണ്‍ ആണ്. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ലോകരാജ്യങ്ങളുടെ തലവന്മാരെ റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന പരേഡിലേക്ക് അതിഥികളായി ക്ഷണിക്കുന്നത്. ( Ahmed Sukarno is India’s first Republic Day guest )
1950 ജനുവരി 26-ന് ഇന്ത്യ ആദ്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന സമയം മുതല്‍ വിവിധ ലോകരാജ്യങ്ങളുടെ നേതാക്കളെ അതിഥികളായി ക്ഷണിക്കപ്പെടുന്നുണ്ട്. കൊവിഡ് ലോക്ഡൗണ്‍ കാരണം 2021, 2022 വര്‍ഷങ്ങളില്‍ മാത്രമാണ് ആരെയും ക്ഷണിക്കപ്പെടാതിരുന്നത്. ഇന്ത്യ ആദ്യ റിപ്പബ്ലിക് ഡേ ആഘോഷിച്ചപ്പോള്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് അഹമ്മദ് സുകര്നോയായണ് പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റു മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്.
ഇരു രാജ്യങ്ങളുടെയും സ്വതന്ത്ര്യ ബോധവുമായി ബന്ധപ്പെട്ട കാരണങ്ങളാണ് സുകര്‍നോയെ അതിഥിയായി ക്ഷണിക്കുന്നതിലേക്ക് നയിച്ചത്. ലോകമെമ്പാടുമുള്ള യൂറോപ്യന്‍ കോളനികളുടെ സ്വ്തന്ത്ര്യ മോഹമാണ് അതിലെ പ്രധാന കാരണം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1945 ഓഗസ്റ്റ് 17-ന് ഇന്തോനേഷ്യ, ജപ്പാന്റെ കോളനി ഭരണത്തില്‍ നിന്നും സ്വതന്ത്രരായി. തൊട്ടുപിന്നാലെ ഓഗസ്റ്റ് 18-ന് അഹമ്മദ് സുകര്‍നോ സ്വതന്ത്ര ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റായി സ്ഥാനമേറ്റു. എന്നാല്‍ അമേരിക്ക അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ 1949 ഡിസംബര്‍ 27-നാണ് ഇന്തോനേഷ്യയുടെ സ്വതന്ത്ര്യം അംഗീകരിക്കുന്നത്. അതായത് ഇന്ത്യ ഒരു റിപ്പബ്ലിക് രാജ്യമായി മാറുന്നതിന് ഒരു കൃത്യം ഒരു മാസം മുന്നെയായിരുന്നു.
എന്നാല്‍ ജപ്പാന്റെ പിന്മാറ്റത്തിന് പിന്നാലെ ഡച്ചുകാരെ വീണ്ടും ഇന്തോനേഷ്യയുടെ പ്രകൃതി സമ്പത്തിലേക്ക് ആകര്‍ഷിച്ചു. ഇതോടെ ബ്രിട്ടീഷ് – ഇന്ത്യന്‍ സൈനികരെ ബ്രിട്ടന് ഇന്തോനേഷ്യയിലേക്ക് അയക്കുകയും ഡച്ചുകാരെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്തോനേഷ്യയില്‍ നിലയുറപ്പിച്ച സൈന്യത്തെ പിന്‍വലിക്കണമെന്ന് അന്താരാഷ്ട്ര തലത്തില്‍ ജവര്‍ഹര്‍ ലാല്‍ നെഹ്റു സമ്മര്‍ദം ചെലുത്തിയിരുന്നു. അതോടൊപ്പം തന്നെ 1946 ഓഗസ്റ്റ് 17-ന് നടന്ന ഒന്നാം വാര്‍ഷികത്തില്‍ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യ പോരാട്ടത്തെ നെഹ്റു അഭിനന്ദിക്കുകയും ചെയ്തു.
ഇതോടെ ഇരു രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്രബന്ധങ്ങള്‍ ഊഷ്മളമാകുകയായിരുന്നു. ജക്കാര്‍ത്തയില്‍ നടന്ന വാര്ഷികാഘോഷ്ത്തില് ഇന്തോനേഷ്യയുടെ പതാകക്കൊപ്പം ഇന്ത്യയുടെ പതാകയും ഉയര്‍ത്തിക്കൊണ്ടാണ് നെഹ്റുവിനോടുള്ള ആദരവ് സുകര്‍നോ വ്യക്തമാക്കിയത്. അതോടാപ്പം ഇന്തോനേഷ്യക്കാര്‍ക്ക് വേണ്ടി നെഹ്റുവും ഇന്ത്യയും ചെയ്ത കാര്യങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും ഒരു കത്തും എഴുതിയിരുന്നു.
ഇന്തോനേഷ്യയക്കെതിരായ ഡച്ചുകാരുടെ ആക്രമണം ശക്തമായതോടെ ഇക്കാര്യം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചുകൊണ്ടാണ് നെഹ്റു വീണ്ടും ശ്രദ്ധനേടിയത്. ഇന്ത്യയുടെ സ്വതന്ത്ര്യത്തിന് ശേഷവും ഇന്തോനേഷ്യയുടെ മോചനത്തിനായി നെഹ്റു അത്യാന്തം പരിശ്രമിച്ചു. ഒടുവില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതോടെ ഡച്ചുകാര്‍ പിന്‍വാങ്ങിയതോടെ 1949 ഡിസംബര്‍ 27 -ന് ഇന്തോനേഷ്യയ്ക്ക് പരമാധികാരം ലഭിക്കുകയായിരുന്നു. ഇതോടെയാണ് നെഹ്റുവും സുകര്‍നോയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ജവഹര്‍ ലാല്‍ നെഹ്റു ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക്ക് പരേഡിലേക്ക് ഇന്തോനേഷ്യന്‍ പ്രസിഡന്റ്് അഹമ്മദ് സുകര്‍നോയെ ക്ഷണിക്കുന്നത്.
Story highlights : Ahmed Sukarno is India’s first Republic Day guest