ഈ കൂട്ടുകെട്ടിൽ ഒരു സിനിമ, പ്ലീസ്..; ആവേശമുയർത്തി അൽഫോൺസ് പുത്രൻ പങ്കുവെച്ച ചിത്രം

January 17, 2024

പുതുമുഖങ്ങളിലൂടെ ഹിറ്റായ മലയാളത്തിലെ ശ്രദ്ധേയ ചിത്രമാണ് പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെല്ലാം തമിഴകത്തും പ്രേമത്തിന് ശേഷം ശ്രദ്ധേയരായി. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഗോൾഡ്’ എന്ന ചിത്രമാണ് അൽഫോൺസ് പുത്രൻ ഒരുക്കിയത്. എന്നാൽ, ചിത്രം വേണ്ടവിധത്തിൽ ശ്രദ്ധിക്കാതെ പോയത് സംവിധായകനെ മാനസികമായി തളർത്തി.

അതിനൊപ്പം തന്നെ തന്റെ ശാരീരിക അവസ്ഥയും മോശമാണ് എന്ന് അൽഫോൺസ് പുത്രൻ വെളിപ്പെടുത്തിയിരുന്നു. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം ആളുകൾ വളരെയധികം ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ, നിവിൻ പോളിക്കും വിനീത് ശ്രീനിവാസനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് അൽഫോൺസ് പുത്രൻ. ക്യാപ്ഷനുകൾ ഒന്നുമില്ലാതെ പങ്കുവെച്ച ചിത്രം നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്.

Read also: ജനിക്കാതെ പോയ കുഞ്ഞുങ്ങളോട് മാപ്പ് ചോദിച്ച് മാതാപിതാക്കൾക്ക് ദുഃഖം മറക്കാം; ജപ്പാനിലെ മിസുക്കോ കുയോ

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ അണിയറയിലാണ് ഇപ്പോൾ വിനീത് ശ്രീനിവാസൻ. നിവിനും ചിത്രത്തിന്റെ ഭാഗമാണെന്നു പറയപ്പെടുന്നു. അതോടൊപ്പം, അൽഫോൺസ് ഒരുക്കിയ നേരം, പ്രേമം എന്നീ ചിത്രങ്ങളിലെ നായകനും നിവിൻ പോളി ആയിരുന്നു. ഇവർ മൂവരും ഒന്നിച്ചെത്തുമ്പോൾ ഇനി ‘വർഷങ്ങൾക്ക് ശേഷം’ സിനിമക്ക് വേണ്ടിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. അതോടൊപ്പം തന്നെ ഈ കൂട്ടുകെട്ടിൽ ഒരു ചിത്രം എടുക്കണം എന്ന ആരാധകരുടെ അപേക്ഷയുമുണ്ട്. എന്തായാലും ചിത്രം വൈറലാണ്.

Story highlights- alphonse puthren’s latest viral selfie