രാജകീയ ലുക്കില്‍ പല്ലക്കിലേറി അപൂര്‍വ ബോസ്; വൈറലായി ബംഗാളി വിവാഹ വീഡിയോ

January 1, 2024

മലയാളത്തിലെ ജനപ്രിയ നടിയാണ് അപൂര്‍വ ബോസ്. പേര് പോലെ തന്നെ വളരെ വേറിട്ട ചിന്താഗതിയും ജീവിതശൈലിയുമാണ് അപൂര്‍വയുടേത്. സിനിമയില്‍ അധികം വേഷങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെങ്കിലും ചെയ്തവ എന്നും ഓര്‍മയില്‍ താങ്ങുന്നവയാണ്. ( Apoorva Bose and Dhiman Talapatra Bengli wedding video )

തന്റെ കരിയറിലെ പ്രത്യേകതകള്‍ കാത്തുസൂക്ഷിച്ച അപൂര്‍വ, അടുത്തിടെയാണ് വിവാഹിതയായത്. അടുത്ത സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ ധിമന്‍ തലപത്രയാണ് വരന്‍. ഇപ്പോള്‍ ഇരുവരുടെയും വിവാഹ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബറില്‍ രാജസ്ഥാനില്‍ വെച്ച് ധിമന്‍ തലപത്രയുടെ സ്വദേശമായ ബംഗാള്‍ ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ വീഡിയോയാണ് പങ്കുവച്ചിട്ടുള്ളത്. മലയാളികള്‍ ഏറെ സുപരിചിതമല്ലാത്ത ബംഗാള്‍ സ്റ്റൈല്‍ വിവാഹം വളരെ പെട്ടന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമായത്.

നേരത്തെ മൂന്ന് തരത്തില്‍ വിവാഹിതരായത് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് നടിയുടെ ദീര്‍ഘകാല സുഹൃത്തായ ധിമന്‍ തലപത്രയുമായുള്ള വിവാഹം നടന്നത്. അത് മെയ് മാസത്തിലായിരുന്നു. അതിനുശേഷം അമ്മൂമ്മയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഗുരുവായൂര്‍ നടയില്‍ വെച്ച് വീണ്ടും വിവാഹിതരായി. അത് കേരളീയ ആചാര പ്രകാരമായിരുന്നു. പിന്നീട് ഡിസംബര്‍ മാസത്തിലാണ് പങ്കാളിയായ ധിമാന്റെ കുടുംബത്തിന്റൈ സംസ്‌കാരത്തിന് അനുസരിച്ച് ബംഗാളി വിധിപ്രകാരവും വിവാഹിതരായത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2010-ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആട്സ് ക്ലബ്ബിലൂടെയാണ് അപൂര്‍വ സിനിമ രംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് പ്രണയം, പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പകിട, ഹേയ് ജൂഡ്, പൈസ പൈസ തുടങ്ങിയ മലയാള ചിത്രങ്ങളിലും അപൂര്‍വ വേഷമിട്ടിരുന്നു.

Read Also : പുതുവത്സര സമ്മാനമായി മുച്ചക്ര സ്‌കൂട്ടര്‍; കൈവിട്ടുപോയ ജീവിതം തിരികെപിടിക്കാനൊരുങ്ങി അഫ്‌സല്‍

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന അപൂര്‍വ ഇപ്പോള്‍ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌റ് ആണ്. കൊച്ചി സ്വദേശിനിയായ അപൂര്‍വ്വ ലോയില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ജോലിയില്‍ പ്രവേശിച്ചത്. ഇപ്പോള്‍ ജനീവയിലാണ് നടി ജോലി ചെയ്യുന്നത്.

Story highlights : Apoorva Bose and Dhiman Talapatra Bengli wedding video