‘സാധാരണയായി ഞാൻ അവൾക്കാണ് കൊടുക്കാറുള്ളത്, ഇന്ന് എനിക്കാണ് തരുന്നത്’- ആശ ശരത്
നൃത്തരംഗത്ത് നിന്നും അഭിനയലോകത്ത് സജീവമായ നടിയാണ് ആശ ശരത്ത്. കൊല്ലം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗത നൃത്തം അവതരിപ്പിച്ചുിരുന്നു ആശ ശരത്തും അന്‍പതോളം കുട്ടികളും. കലോത്സവ വേദിയില്‍ നൃത്തം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പിനിടയിലെ ചില നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിവച്ചിരുക്കുകയാണ് ആശ ശരത്ത്. ( Asha Sharath shared video of preparation for Kalolsavam )
കലോത്സവ വേദിയില്‍ നൃത്തതിനായി ഒരുങ്ങുന്ന ആശ ശരത്തിന് ഭക്ഷണം വാരികൊടുക്കുന്ന മകള്‍ ഉത്തര ശരത്തിന്റെ ദൃശ്യമാണ് പങ്കുവച്ചിരിക്കുന്നത്. മകള്‍ക്കൊപ്പമുള്ള ആശ ശരത്തിന്റെ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. സാധാരണയായി ഞാന്‍ അവള്‍ക്കാണ് കൊടുക്കാറുള്ളത്. ഇത്തവണ അവള് എനിക്കാണ് തരുന്നത്. എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്.
സ്കൂള്‍ കലോത്സവ വേദിയില്‍ കയറാന്‍ അവസരം കാത്തുനില്ക്കുന്ന കുട്ടിയുടെ അതേ പ്രതീതിയാണ് എനിക്കും അനുഭവപ്പെടുന്നത്. സാധാരണയായി എന്റെ അമ്മയാണ് എനിക്ക് ഭക്ഷണം നല്‍കാറുള്ളത്. ഇത്തവണ എന്റെ മകളാണ് എനിക്ക് ഭക്ഷണം വാരിത്തരുന്നത്. ഈ വീഡിയോ എല്ലാ അമ്മമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്നും ആശ ശരത് പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ കലോത്സവത്തിന് നല്കിയ വാഗ്ദാനം നിറവേറ്റുക കൂടിയാണ് ആശ ശരത് ഈ നൃത്തത്തിലൂടെ ചെയ്തത്. കോഴിക്കോട് കലോത്സവത്തിന്റെ സമാപന വേദിയില്‍ വിശിഷ്ടാതിഥിയായി എത്തിയപ്പോഴാണ് അടുത്ത തവണ കലോത്സവ വേദിയില്‍ നൃത്തം ചെയ്യുമെന്ന് വാഗ്ദാനം നല്‍കിയിരുന്നത്. കൊല്ലം ജില്ലയിലെ വിവിധ സ്കൂളുകളിലെ അന്‍പതിലധികം കുട്ടികള്‍ക്കൊപ്പം ഒരു മാസത്തിലധികം നടത്തിയ കഠിന പരിശീലനത്തിന് ശേഷമാണ് വേദിയില്‍ സ്വാഗത ഗാനത്തിനൊപ്പം ചുവടുവച്ചത്.
Read Also : നാലാം വയസിൽ മരിച്ച മകൾ 17 വയസിൽ എങ്ങനെയായിരിക്കും എന്നറിയാനാഗ്രഹിച്ച് ഒരു അച്ഛൻ; സഫലമാക്കി ഒരു കലാകാരൻ- വിഡിയോ
കുട്ടികള്‍ക്ക് നല്കിയ വാക്ക് പാലിക്കാനാണ് ഇത്തവണ കലോത്സവ വേദിയിലെത്തിയതെന്ന് ആശ ശരത്ത് പറഞ്ഞിരുന്നു. മത്സരം എന്നതിലുപരി കലോത്സവത്തെ ഒരു ഉത്സവമായിട്ട് കാണണം. പുതിയ കുട്ടികള്‍ക്കൊപ്പം നൃത്തം അവതരിപ്പിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ആശ ശരത്ത് പറഞ്ഞിരുന്നു.
Story highlights : Asha Sharath shared video of preparation for Kalolsavam