350 രൂപയുടെ കുര്‍ത്തയ്ക്ക് വിലപേശി വിദേശ വനിത; വീഡിയോ വൈറൽ, വിമർശനവുമായി സോഷ്യൽ മീഡിയ
ഇന്ത്യന്‍ വിപണിയില്‍ സാധാരണയായി കണ്ടുവരുന്ന ഒരു ശീലമാണ് വിലപേശല്‍. ഇത്തരത്തില്‍ വിവിധ സ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ വിലപേശി സാധനങ്ങള്‍ വാങ്ങുന്നവരെ നമ്മള് കണ്ടിട്ടുണ്ടാകും. കൂടുതലായിട്ടും ഇന്ത്യക്കാരാണ് വിലപേശി സാധനങ്ങള്‍ മുന്നിലുണ്ടാകുന്നത്. എന്നാല്‍ ഒരു വിദേശ വനിതയുടെ വിലപേശല്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ( Australian woman bargaining for kurta in Sarojini Nagar )
ഓസ്ട്രേലിയന്‍ ട്രാവല്‍ വ്ലോഗറായ എല്ല ജൊഹാന്സെന് ഡല്‍ഹിയിലെ സരോജിനി നഗര്‍ മാര്‍ക്കറ്റില്‍ നിന്നും വിലപേശുന്നതാണ് വിഡിയോയിലുള്ളത്. 350 രൂപയുടെ ഒരു പച്ച നിറത്തിലുള്ള കുര്‍ത്തയ്ക്ക് വേണ്ടിയാണ് എല്ല വില പേശുന്നത്. പച്ച നിറം തനിക്ക് കൂടുതല്‍ ഇഷ്ടമാണെന്നും 350 ഇന്ത്യന്‍ രൂപ ആറ് ഓസ്ട്രേലിയന്‍ ഡോളറിന് തുല്യമാണെും എല്ല പറയുന്നുണ്ട്.
തുടര്‍ന്ന്, കൂര്‍ത്ത 250 രൂപയ്ക്ക് തരാമോ എന്നാണ് ചോദിക്കുന്നത്. എന്നാല്‍ കടക്കാരന് എല്ലയോട് വില കുറക്കാന്‍ സാധിക്കില്ലെന്നും ഫിക്സഡ് പ്രൈസ് ആണെന്നും പറയുന്നു. എല്ല ഒരിക്കല്‍ കൂടി 250 -ന് തരുമോ എന്ന് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു കച്ചവടക്കാരന്റെ മറുപടി. ഉടന്‍ തന്നെ ഇതിന് ഫിക്സ്ഡ് പ്രൈസാണെന്നും 350 രൂപ നല്കി വാങ്ങാമെന്നും പറയുകയാണ്. വാങ്ങിയ കുര്‍ത്ത മാര്‍ക്കറ്റില്‍ നിന്നുതന്നെ ഇട്ടുനോക്കുന്ന യുവതി, ഇത് തനിക്ക് വളരെ ഇഷ്ടമായെന്നും പറയുന്നു.
Read Also : ‘മെഹന്ദി ലഗാ കേ രഖ്ന’; ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് ഗാനം പങ്കുവച്ച് ഓസ്കർ അക്കാദമി
എന്നാല്‍ വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണവുമായിട്ടാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എത്തിയത്. കച്ചവടക്കാര്‍ അമിതമായ വിലയിടുമ്പോഴാണ് ആളുകള്‍ വില പേശി സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ കുര്‍ത്തയ്ക്ക് അമിതമായ വിലയില്ലെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഫിക്സഡ് റേറ്റ് എന്ന ബോര്‍ഡ് ഉണ്ടായിട്ടും എല്ല വില പേശിയത് എന്തിനാണെന്നായിരുന്നു മറ്റ് പലരുടേയും ചോദ്യം. എല്ലയെ പിന്തുണക്കുന്നവരും ഉണ്ടായിരുന്നു. കൂടുതല്‍ വിലപേശാനൊന്നും നില്‍ക്കാതെ തന്നെ എല്ല, കച്ചവടക്കാരന് പറഞ്ഞ തുക നല്കി കുര്‍ത്ത വാങ്ങി എന്നായിരുന്നു അവരുടെ പ്രതികരണം.
Story highlights : Australian woman bargaining for kurta in Sarojini Nagar