തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കാമോ..? ആരോഗ്യവിദഗ്ധര്‍ പറയുന്നത്..
എപ്പോഴും ആരോഗ്യമുള്ളവരായി തുടരാന്‍ നല്ല ഭക്ഷണങ്ങള്‍ ശീലമാക്കുക എന്നതാണ് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യങ്ങള്‍. അതില്‍ ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണരീതി ശീലമാക്കേണ്ടതും വളരെ അത്യാവശ്യമായ കാര്യമാണ്. തണുപ്പുകാലമായ ഇപ്പോള്‍ ഭക്ഷണകാര്യത്തിലും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിരവധിയാളുകള്‍ തണുപ്പുകാലത്ത് ചിവ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാറുണ്ട്. പഴവര്‍ഗങ്ങള്‍ ശരീരത്തെ തണുപ്പിക്കുന്നതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമോ എന്നതായിരിക്കും ഇതിന്റെ പ്രധാന കാരണം. ( Benefits Of Having Oranges In Winter )
തണുപ്പുകാലത്ത് ഓറഞ്ച് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കം. ഓറഞ്ചില്‍ അടങ്ങിയ വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. തണുപ്പുകാലത്ത് ദിവസവും രണ്ട് ഓറഞ്ചുകള്‍ കഴിക്കുന്നത് ശൈത്യകാല രോഗങ്ങളില്‍ നിന്ന് ശരീരത്തെ ശക്തിപ്പെടുത്തുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഓറഞ്ചിന്റെ ഉപയോഗം തിളക്കമുള്ള ചര്‍മത്തിന് സഹായിക്കുന്നു. മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവ അകറ്റുന്നതിനും സഹായിക്കുന്നു. മുഖത്തെ വരള്‍ച്ച, കരുവാളിപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ശൈത്യകാലത്ത് ഓറഞ്ച് കഴിക്കുന്നത് നല്ലതാണ്. ഓറഞ്ചില്‍ അടങ്ങിയ ആന്റിഓക്സിഡന്റും ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വീക്കം, അണുബാധ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
Read Also : ചുണ്ട് വരണ്ടുപൊട്ടുന്നത് പതിവ്? ഇനി ഈ മാർഗങ്ങളൊന്ന് പരീക്ഷിക്കാം
ഓറഞ്ചിലെ നാരുകള്‍ ദഹനവ്യവസ്ഥയ്ക്കും മലബന്ധം ഒഴിവാക്കാനും വളരെ നല്ലതാണ്. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ മികച്ച ആരോഗ്യം നിലനിര്‍ത്താനും നാരുകള്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും നാരുകള്‍ സഹായിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Story highlights ; Benefits Of Having Oranges In Winter