കടുത്ത ട്രാഫിക്ക് വലച്ചു; മെട്രോ മാർഗം വിവാഹ മണ്ഡപത്തിലെത്തി നവവധു!
മനോഹരമായ കാലാവസ്ഥയ്ക്കും ട്രാഫിക്കിനും പേരുകേട്ട ഇടമാണ് ബെംഗളൂരു. സുഖകരമായ കാലാവസ്ഥയ്ക്ക് നഗരം ആഘോഷിക്കപ്പെടുമ്പോൾ, നിരന്തരമായ ഗതാഗതക്കുരുക്ക് ഇവിടെ സ്ഥിരം കാഴ്ചയാണ്. നഗരത്തിലെ ഗതാഗതക്കുരുക്കിനെ മാത്രം ചുറ്റുപ്പറ്റിയുള്ള “പീക്ക് ബെംഗളൂരു” മീമുകളും ഏറെ ശ്രദ്ധേയമാണ്. (Bengaluru bride takes metro to reach wedding venue)
കടുത്ത ട്രാഫിക്കിന്റെ ബുദ്ധിമുട്ടുകൾ വീണ്ടും ചൂണ്ടിക്കാട്ടുന്ന സംഭവമാണ് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചത്. മുഹൂർത്തം തെറ്റുന്നതിന് മുന്നേ വിവാഹ മണ്ഡപത്തിൽ എത്തുന്നതിനായി കാർ ഉപേക്ഷിച്ച് മെട്രോ മാർഗം വിവാഹത്തിനെത്തുന്ന വധുവിന്റെ വിഡിയോയാണ് വ്യാപകമായി ശ്രദ്ധ നേടുന്നത്. കടുത്ത ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാൻ സ്റ്റൈലൻ എൻട്രി തന്നെ വധുവിന് ഉപേക്ഷിക്കേണ്ടി വന്നു.
Whatte STAR!! Stuck in Heavy Traffic, Smart Bengaluru Bride ditches her Car, & takes Metro to reach Wedding Hall just before her marriage muhoortha time!! @peakbengaluru moment 🔥🔥🔥 pic.twitter.com/LsZ3ROV86H
— Forever Bengaluru 💛❤️ (@ForeverBLRU) January 16, 2023
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അകമ്പടിയോടെ മെട്രോയിൽ സഞ്ചരിക്കുന്ന വധുവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. “വാട്ട് എ സ്റ്റാർ!! കനത്ത ട്രാഫിക്കിൽ പെട്ട മിടുക്കിയായ ബംഗളൂരു വധു മുഹൂർത്തത്തിന് മണ്ഡപത്തിലെത്താൻ കാർ ഉപക്ഷിച്ച് മെട്രോ മാർഗം സ്ഥലത്തെത്തി!! പീക്ക് ബെംഗളൂരു മൊമന്റ്റ്”, എന്ന കുറിപ്പോടെയാണ് വിഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത്.
Read also: ‘അങ്ങ് അറബി നാട്ടിൽ നിന്നൊരു ചമ്മക്ക് ചലോ’; കൗതുകമായി വിവാഹ വിരുന്ന്!
ആളുകളുടെ പ്രതികരണം എത്താനും അധികം വൈകിയില്ല. ഇത്രയും മിടുക്കിയായ ഈ പെൺകുട്ടി മനോഹരമായ ജീവിതം നയിക്കുമെന്നും തീർത്തും പ്രാക്റ്റിക്കലായി ചിന്തിച്ച യുവതിക്ക് ശുഭ ഭാവിയും നേരുകയാണ് സോഷ്യൽ മീഡിയ ലോകം. ഏതായാലും ആളുകളെ വലയ്ക്കുന്ന ബെംഗളൂരു ട്രാഫിക്കിന് അവസാനം എന്ന് എന്ന ചോദ്യം ഇന്നും ബാക്കി.
Story highlights: Bengaluru bride takes metro to reach wedding venue