‘അങ്ങ് അറബി നാട്ടിൽ നിന്നൊരു ചമ്മക്ക് ചലോ’; കൗതുകമായി വിവാഹ വിരുന്ന്!

January 25, 2024

ഇന്ത്യൻ സംഗീതം ലോകമെമ്പാടും സഞ്ചരിക്കാറുണ്ട്. ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്ന് നമ്മുടെ സംഗീതം ആസ്വദിക്കുന്നവരുടെ ചിത്രങ്ങളും വിഡിയോ രംഗങ്ങളുമൊക്കെ ട്രെൻഡിങ്ങിൽ എത്തി ശ്രദ്ധ നേടാറുമുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. (Viral dance video from Saudi Arabia)

ഷാരൂഖ് ഖാൻ അഭിനയിച്ച ‘റാ.വൺ’ എന്ന ചിത്രത്തിലെ ‘ചമ്മക്ക് ചലോ’ എന്ന ഗാനത്തിന് ചുവട് വെക്കുന്ന ഒരു കൂട്ടം അറബ് വംശജരെയാണ് വിഡിയോയിൽ കാണുന്നത്. “ഒരു സൗദി വിവാഹത്തിൽ നിന്നുള്ള വൈറൽ വിഡിയോ – എല്ലാവരും SRK യുടെ സിനിമയിലെ ‘ചമ്മക്ക് ചലോ’ എന്ന ഐക്കണിക് ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുന്നു. ഊർജ്ജസ്വലമായ ഈ ആഘോഷം ഏവരുടെയും ഹൃദയങ്ങൾ കീഴടക്കുന്നു!” എന്ന അടിക്കുറിപ്പോടെ ‘റിയാദ്കണക്റ്റ്’ (Riyadh Connect) എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Read also: ആകെയുള്ള പാനി പൂരി സ്റ്റാൾ ബൈക്കിൽ കെട്ടി കൊണ്ടുനടന്ന ബിടെക്കുകാരി; ഇന്ന് 40 ഇടങ്ങളിൽ ബിസിനസ്, സ്റ്റാൾ കൊണ്ടുനടക്കുന്നത് മഹീന്ദ്ര ഥാറിൽ!

ഗാനം ആഘോഷങ്ങൾക്ക് സവിശേഷമായ ഒരു രസം പകരുന്നുണ്ട്. കൂടാതെ പങ്കെടുത്തവർ പ്രകടിപ്പിക്കുന്ന സന്തോഷമാണ് വിഡിയോയെ വേറിട്ടു നിർത്തുന്നത്. വിവാഹ അതിഥികൾ അവരുടെ നൃത്തച്ചുവടുകൾ പ്രദർശിപ്പിക്കുക മാത്രമല്ല, ഇന്ത്യൻ സംഗീതത്തിന്റെ വ്യാപകമായ സ്വാധീനം പ്രകടമാക്കിക്കൊണ്ട് ഉച്ചത്തിൽ പാടുകയും ചെയ്യുന്നുണ്ട്. പോസ്റ്റിന്റെ കമെന്റ്റ് ബോക്സ് രസകരമായ കമെന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

Story highlights: Viral dance video from Saudi Arabia