ആകെയുള്ള പാനി പൂരി സ്റ്റാൾ ബൈക്കിൽ കെട്ടി കൊണ്ടുനടന്ന ബിടെക്കുകാരി; ഇന്ന് 40 ഇടങ്ങളിൽ ബിസിനസ്, സ്റ്റാൾ കൊണ്ടുനടക്കുന്നത് മഹീന്ദ്ര ഥാറിൽ!

January 25, 2024

പ്രശസ്ത ബിസിനസ്സ് വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമായ ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, വീണ്ടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X (മുമ്പ് ട്വിറ്റർ) ൽ വളരെ ഹൃദ്യമായ ഒരു വിജയഗാഥ പങ്കുവയ്ക്കുകയാണ് അദ്ദേഹം.

എളിയ തുടക്കത്തിൽ നിന്ന് ആരംഭിച്ച് സ്വപ്നങ്ങൾ നേടിയ വ്യക്തികളുടെ ശ്രദ്ധേയമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ആനന്ദ് മഹീന്ദ്ര ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് പാനി പൂരി വിൽക്കുന്ന ബിടെക്കുകാരിയുടെ വിജയഗാഥയാണ്.”പാനി പൂരി വിൽക്കുന്നതിലെ തന്റെ സംരംഭകത്വ ശ്രമങ്ങളിലൂടെ ഒരു പുതിയ മഹീന്ദ്ര ഥാർ എസ്‌യുവി സ്വന്തമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിച്ച യുവതിയുടെ വിജയത്തെ അഭിനന്ദിക്കുന്ന ഒരു വിഡിയോആനന്ദ് മഹീന്ദ്ര എക്‌സിൽ പങ്കുവെച്ചു.

തന്റെ ട്വീറ്റിൽ, കണ്ടെത്താത്ത സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാൻ ആളുകളെ പ്രാപ്തരാക്കുക മാത്രമല്ല, അസാധ്യമെന്നു തോന്നുന്ന വെല്ലുവിളികളെ തരണം ചെയ്യാനും അവരുടെ അഭിലാഷങ്ങൾ നേടാനും അവരെ പ്രാപ്തരാക്കുന്നത് എങ്ങനെയെന്ന് ഊന്നിപ്പറയുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. “ബിടെക് പാനി പുരി” എന്ന ബ്രാൻഡിലൂടെ വ്യാപകമായ അംഗീകാരം നേടിയ ഒരു യുവ സംരംഭകയുടെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ചുള്ള ഒരു വിഡിയോയും അദ്ദേഹത്തിന്റെ ട്വീറ്റിനൊപ്പം ഉണ്ടായിരുന്നു.

Read also: ഒരു ജനാധിപത്യ സമൂഹത്തിൽ ഓരോ വോട്ടിനുമുണ്ട് വില; ഇന്ന് ദേശീയ വോട്ടേഴ്‌സ് ദിനം

സമൂഹമാധ്യമങ്ങളിൽ മുൻപൊരിക്കൽ ശ്രദ്ധേയായ യുവതിയാണ് ആനന്ദ് മഹീന്ദതയുടെ പുതിയ വിഡിയോയിലും ഉള്ളത്. ബിടെക്ക് ബിരുദം നേടി തുടക്കത്തിൽ ഒരു പാനി പൂരി സ്റ്റാൾ നടത്തിയ അതേ പെൺകുട്ടി തന്റെ റോഡ് സൈഡ് ബിസിനസ്സ് രാജ്യത്തുടനീളം 40 ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചു. അടുത്തിടെ, യുവതി ഒരു പുതിയ ചുവന്ന നിറമുള്ള മഹീന്ദ്ര ഥാർ വാങ്ങി. തന്റെ എസ്‌യുവിയുടെ പിൻഭാഗത്ത് പാനി പൂരി സ്റ്റാൾ ഘടിപ്പിച്ച് ഓരോ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കാഴ്ച ആവേശം പകരുന്നതാണ്. ആനന്ദ് മഹീന്ദ്ര ഉൾപ്പെടെ നിരവധി പ്രമുഖരിൽ നിന്നും യുവതി നിന്ന് പ്രശംസയും ശ്രദ്ധയും നേടി.

Story highlights- BTech Paani Puri Wali tows cart with new Thar