‘ഉള്ളത് വിറ്റ് നാടകം എടുത്ത് നശിച്ച നാടകക്കാരെ ഇവിടെയുള്ളൂ’; ബിജു സോപാനം

January 10, 2024

മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ശ്രദ്ധ നേടിയ പരമ്പരയാണ് ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. സാധാരണ കുടുംബത്തിന്റെ ദൈനംദിന ജീവിതത്തിന്റെ കഥ പറയുന്ന പരമ്പരയ്ക്കും താരങ്ങള്‍ക്കുമെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ഒരുപോലെ സ്വീകാര്യത ലഭിച്ചുവെന്നതാണ് ശ്രദ്ധേയം. ഉപ്പും മുളകും പരമ്പരയിലെ നായക കാഥാപാത്രമായ ബാലചന്ദ്രന്‍ തമ്പിയെ അവതരിപ്പിച്ചതിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാണ് ബിജു സോപാനം. ഈ പ്രകടനത്തോടെയാണ് ബിജു സോപാനം സിനിമയിലെത്തുന്നത്. ( Biju Sopanam drama artists in Kerala )

എന്നാല്‍ സിനിമയെക്കാളും സിരിയലിനേക്കാളും ഇപ്പോഴും ഇഷ്ടം നാടകത്തിനോടാണെന്നാണ് ബിജു പറയുന്നത്. നാടകത്തില്‍ അഭിനയിച്ച് കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം മുന്നോട്ടുപോകില്ലെന്ന് മനസിലായതോടെയാണ് മറ്റു മേഖലകളിലേക്ക് മാറിയതെന്നാണ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബിജു വ്യക്തമാക്കുന്നത്. കേരളത്തില്‍ നാടക കലാരൂപത്തിന സാധ്യത കുറവാണ്. മറിച്ചായിരുന്നെങ്കില്‍ ഇന്നും നാടകത്തില്‍ തുടരുമായിരുന്നു.

വിദേശരാജ്യങ്ങളില്‍ നാടകത്തിനും അതിലെ അഭിനേതാക്കള്‍ക്കും ലഭിക്കുന്ന പ്രശസ്തിയും ആദരവും വളരെ വലുതാണ്. അവിടെ സിനിമ താരങ്ങളെക്കാള്‍ വലിയ സ്ഥാനങ്ങളാണ് നാടകാഭിനേതക്കള്‍ക്ക് കിട്ടുന്നത്. എന്നാല്‍ കേരളത്തിലെ ജനതയും നാടകത്തെ നെഞ്ചേറ്റിയ ഒരു കാലമുണ്ടായിരുന്നു.

Read Also : ‘മലയാളിയുടെ ഹൃദയം കവർന്ന ആടുജീവിതം’; ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ട് പ്രഭാസ്!

എന്റെ ചെറുപ്പകാലത്തെല്ലാം നാടകത്തിനായിരുന്നു കുടുതല്‍ പ്രധാന്യം. എങ്കിലും നാടകത്തെ മാത്രം ആശ്രയിച്ച് ജീവിച്ചവര്‍ ഇല്ലെന്നു തന്നെ പറയാം. ഉള്ളതെല്ലാം വിറ്റ് നാടകം എടുത്ത് നശിച്ചുപോയവര്‍ മാത്രമാണ് നമ്മുടെ നാട്ടിലുള്ളത്. നാടകത്തിന് നല്ലൊരു കാലം വരുമെന്ന് തോന്നുന്നില്ലെന്നും ബിജു പറഞ്ഞു.

Story highlights : Biju Sopanam drama artists in Kerala