കടുത്ത മഞ്ഞുവീഴ്ച; തൊഴിലാളികൾ ജോലി മുടക്കാതിരിക്കാൻ ബോസ് ഡ്രൈവറായി!

January 17, 2024

ലോകത്തിന്റെ പല ഭാഗങ്ങളിലും കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു. പലരുടെയും യാത്രയെയും ജോലിയെയും ഇത് സാരമായി ബാധിക്കുന്ന സാഹചര്യവും സ്വാഭാവികം. കൊവിഡിന് ശേഷം പല ആളുകളും ഇപ്പോഴും വീട്ടിൽ നിന്ന് തന്നെ ജോലി നോക്കുമ്പോഴും മറ്റ് പലർക്കും ജോലിക്കായി ഓഫീസിൽ ചെന്നെത്തിയേ മതിയാകൂ. ഇതിനിടയിലാണ് പോർട്ട്‌ലൻഡിലെ ഒരു ബോസ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Boss picks up every employee during snowstorm)

പോർട്ട്‌ലൻഡിൽ ഇപ്പോൾ കടുത്ത മഞ്ഞ് വീഴ്ചയുടെ സമയമാണ്. എന്നാൽ കടുത്ത മഞ്ഞു വീഴ്ച ജോലിയിൽ നിന്നും അവധി എടുക്കാനുള്ള കാരണമാകാതിരിക്കാൻ ബോസ് തന്നെ എല്ലാ തൊഴിലാളികളെയും കാറിൽ വന്ന് ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് പോയി. സംഭവത്തിന്റെ വിഡിയോ തൊഴിലാളികളിൽ ഒരാളായ അമിറ റഫിൻ ടിക് ടോക്കിൽ പങ്കുവെച്ചതോടെയാണ് സംഭവം വൈറലായത്.

Read also: വേദന മറക്കാൻ പാട്ടിന്റെ കൂട്ട്; പ്രസവസമയം ഈ അമ്മ തുടർച്ചയായി പാടിയത് 5 മണിക്കൂറോളം!

“അദ്ദേഹം സ്റ്റോർ അടച്ചിടാൻ അനുവദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു” എന്ന അടിക്കുറിപ്പോടെയാണ്‌ അമിറ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നാല് മില്യണിൽ അധികം വ്യൂസാണ് ഇതിനോടകം വിഡിയോയ്ക്ക് ലഭിച്ചത്. കൊണ്ട് വിടുക മാത്രമല്ല തിരികെ വീട്ടിലെത്തിക്കാനും ബോസ് മടി കാണിച്ചില്ല.

പ്രതികരണങ്ങളുമായി നിരവധി പേരാണ് വിഡിയോയുടെ കമന്റിൽ പ്രത്യക്ഷപ്പെട്ടത്. വാഹനത്തിന്റെ ലഭ്യതയല്ല, ഇത്തരം സാചര്യങ്ങളിൽ യാത്ര ചെയ്ത് ജീവിതം അപകടത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഒരാൾ പറഞ്ഞു. മറ്റൊരാളുടെ കമന്റിൽ അയാൾക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടെന്നും ഒടുവിൽ ഒരു അപകടത്തിലാണ് അത് അവസാനിച്ചതെന്നും കുറിച്ചു.

Story highlights: Boss picks up every employee during snowstorm