‘യുപിയാണ് സഹോദരാ എന്തും സംഭവിക്കാം’; ട്രെയിൻ കടന്നു പോകുമ്പോൾ തൊട്ടുരുമ്മി നിൽക്കുന്ന കാർ..!
ഏറ്റവും വലിയ ഗതാഗത സംവിധാനങ്ങളില്‍ ഒന്നാണ് ട്രെയിനുകള്‍. ട്രെയിന്‍ യാത്രയ്ക്കായി പ്രത്യേകം ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്. റോഡിന് കുറുകെയുള്ള റെയില്‍വേ ട്രാക്കുകള്‍ സര്‍വസാധാരണമാണ്. ട്രെയിന്‍ കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ അപകടത്തില്‍ പെടാതിരിക്കാനായി ലെവല്‍ ക്രോസുകള്‍ ഒരുക്കിയട്ടുണ്ട. എങ്കിലും ഇത്തരത്തില്‍ റെയില്‍ ട്രാക്കില്‍ വാഹനങ്ങള്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ( Car Narrowly Avoids Collision With Incoming Train )
അത്തരത്തില്‍ ട്രാക്കിനോട് ചേര്‍ന്നൊരു വാഹനം കുടുങ്ങിക്കിടക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ട്രെയിന്‍ കടന്നുപോകുമ്പോള്‍ ട്രാക്കിനോട് ചേര്‍ന്ന് ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ട്രാക്കിലൂടെ കടന്നുപോകുന്ന ട്രെയിനും കാറും തമ്മില്‍ നുലിഴ വ്യത്യാസം മാത്രമാണുള്ളത്. ഏത് നിമിഷവും ഒരു അപകടം പ്രതീക്ഷിച്ചിരിക്കുന്ന കാഴ്ച്ചക്കാരെ അത്ഭുതപ്പെടുത്തിയാണ് ട്രെയിന്‍ കടന്നുപോകുന്നത്.
‘ഇപ്പോള്‍ ഇതിനെയാണ് ഞങ്ങള്‍ ക്ലോസ് എസ്കേപ്പ് എന്ന് വിളിക്കുന്നത്. അതോടൊപ്പം തന്നെ, ട്രെയിന്‍ കാറിന് കുറച്ചു കേടുപാടുകള്‍ വരുത്തണമെന്നും ഞാന്‍ ആഗ്രഹിച്ചിരുന്നു. അത് വിഢിയായ കാര്‍ ഉടമയെ ഒരു പാഠം പഠിപ്പിക്കാന്‍ സഹായിക്കുമായിരുന്നു’- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സില്‍ പങ്കുവച്ചിട്ടുള്ളത്.
ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ നിന്നും ബിഹാറിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ ചമ്പാരന്‍ ബാപ്പൂധാമിലേക്ക് പോകുന്ന ‘ചമ്പാരന്‍ സത്യാഗ്രഹ എക്സ്പ്രസ്’ ട്രെയിനാണ് വീഡിയോയിലുള്ളത്. ട്രെയിന്‍ കടന്നുപോകുന്നതിനായി ലെവല്‍ ക്രോസ് അടച്ചിരുന്നു. അതിനിടയില്‍ ലെവല്‍ ക്രോസിനുള്ളില് അകപ്പെട്ടുപോയ ഒരു സ്വിഫ്റ്റ് കാര്‍ ട്രെയിന്‍ കടന്നുപോകാനായി ഒതുക്കിയിട്ടതാണ് വീഡിയോയിലുള്ളത്. ട്രാക്കിന് ഇരുവശവും കെട്ടിടങ്ങളും ട്രെയിന്‍ കടന്ന് പോകാനായി കാത്തുനില്ക്കുന്ന ആളുകളെയും കാണാം. വീഡിയോ വൈറലായതോടെ നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്.
Story highlights : Car Narrowly Avoids Collision With Incoming Train