ദിവസേന 12000 രൂപയ്ക്ക് ആഡംബര ഹോട്ടലിൽ സ്ഥിരതാമസമാക്കി ഒരു കുടുംബം-ജീവിതം ആസ്വദിക്കാൻ ഇതുവരെ മുടക്കിയത് 28 ലക്ഷം രൂപ!

January 11, 2024

ജീവിതം ആഘോഷമാക്കണം എന്ന ആഗ്രഹം ഉള്ളവരാണ് അധികവും. എന്നാൽ, പല സാഹചര്യങ്ങൾകൊണ്ടും ഇത് സാധ്യമാകാറില്ല. ഉയർന്ന ജീവിതച്ചിലവ് പലരെയും എല്ലാത്തിൽനിന്നും പിന്തിരിക്കുകയാണ്. എന്നാൽ, ചൈനയിലെ ഒരു കുടുംബം, ജീവിതച്ചിലവ് കൂടുന്ന സാഹചര്യത്തിലും ഒരു ആഡംബര ഹിറ്റലിലേക്ക് സ്ഥിരമായി താമസം മാറിയിരിക്കുകയാണ്. പ്രതിദിനം ഇവർക്ക് 12000 രൂപയാണ് മുറിവാടകയായി നൽകേണ്ടി വരുന്നത്. ഒരു ഹോട്ടൽ സ്യൂട്ടിന്റെ സുഖസൗകര്യങ്ങൾക്കായി അവരുടെ പരമ്പരാഗത അപ്പാർട്ട്മെന്റ് ലിവിംഗ് ഉപേക്ഷിച്ചാണ് ഇങ്ങനെ ഒരു താമസം ആരംഭിച്ചത്. ആഡംബരം ആഗ്രഹിക്കുമ്പോഴും അപാർട്മെന്റ് ജീവിതത്തിൽ ഉണ്ടാകുന്ന ഓവർഹെഡുകൾ ഒഴിവാകും എന്നാണ് ഈ കുടുംബത്തിന്റെ കണ്ടെത്തൽ.

എട്ട് പേരടങ്ങുന്ന ഒരു ചൈനീസ് കുടുംബമാണ് ഒരു ഹോട്ടൽ സ്യൂട്ടിലേക്ക് മാറിയത് . ചൈനയിലെ സെൻട്രൽ ഹെനാൻ പ്രവിശ്യയിലെ നന്യാങ് എന്ന നഗരത്തിൽ നിന്നുള്ള കുടുംബം,ഏഴ് മാസത്തിലേറെയായി ഒരു ഹോട്ടലിൽ താമസിക്കുന്നു, ഇത് അവരുടെ സ്ഥിരം വീടാക്കാനുള്ള പദ്ധതിയിലാണ് ഈ കുടുംബം.

അതേസമയം, ഈ കുടുംബം ചൈനയിൽ ഒരു അപ്പാർട്മെന്റിൽ ജീവിക്കുന്ന ചിലവിനേക്കാൾ നല്ലതാണു ഈ ഹോട്ടൽ ജീവിതം എന്നാണ് പറയുന്നത്.ഇവിടെ പ്രതിദിന നിരക്ക് 1,000 യുവാൻ ഉൾപ്പെടുന്നു, ഏകദേശം 11,000 രൂപയ്ക്ക് തുല്യമാണ് ഇത്, ഇത് അവരുടെ താമസസൗകര്യം മാത്രമല്ല, വൈദ്യുതി, വെള്ളം, പാർക്കിംഗ് തുടങ്ങിയആവശ്യങ്ങളും ഉൾക്കൊള്ളുന്ന തുകയാണ്. എല്ലാം ഉൾക്കൊള്ളുന്ന ഈ ക്രമീകരണം, ഒരു അപ്പാർട്ട്‌മെന്റ് ലിവിംഗുമായി ബന്ധപ്പെട്ട സാധാരണ ഓവർഹെഡുകൾ ഇല്ലാതാക്കുകയും സോഷ്യൽ മീഡിയയിൽ ഗണ്യമായ താൽപ്പര്യം ജനിപ്പിക്കുകയും ചെയ്തു.

Read also: ഒരു കുപ്പി വെള്ളത്തിൽ 2.4 ലക്ഷം പ്ലാസ്റ്റിക് കണങ്ങൾ; ആശങ്കയുളവാക്കും പുതിയ പഠനം!

ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വൈറൽ വിഡിയോയിൽ കുടുംബത്തിന്റെ ഹോട്ടൽ സ്യൂട്ട് കാണിക്കുന്നു. അതിൽ ഒരു ലിവിംഗ് റൂം, രണ്ട് ഡബിൾ മുറികൾ, കൂടാതെ സോഫ, ടെലിവിഷൻ, ഡൈനിംഗ് ഏരിയ എന്നിവ പോലുള്ള സാധാരണ സൗകര്യങ്ങളുണ്ട്. കുടുംബാംഗങ്ങൾ ഒരുമിച്ച് വിശ്രമിക്കുന്ന സമയം ദൃശ്യങ്ങളിൽ പകർത്തുന്നു. കുടുംബസ്വത്തായി ലഭിച്ച തുകയാണ് ഇവർ ഈ താമസത്തിനായി വിനിയോഗിക്കുന്നത്. ഇതുവരെ 28 ലക്ഷം രൂപ മുടക്കി കഴിഞ്ഞു. ചൈനയിൽ വാടകയിനത്തിലുള്ള തുക വർധിക്കുന്ന സാഹചര്യത്തിൽ അധികം ആളുകളും ഇങ്ങനെയുള്ള സൗകര്യങ്ങലേക്കും ചേക്കേറുമെന്നാണ് സൂചന.

Story highlights- Chinese family ditches apartment for permanent hotel life