‘കരുതൽ എല്ലാവർക്കും’; സെറിബ്രൽ പാൾസി ബാധിതന് മാഗ്നെറ്റിക് ഷർട്ടുമായി വസ്ത്ര നിർമാതാക്കൾ!
സഹജീവികളോട് അനുകമ്പയും അലിവുമുള്ളവരായി വളരാനാണ് ചെറുപ്പം മുതൽ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ആരൊക്കെ എത്രയൊക്കെ പഠിപ്പിച്ചാലും മനുഷ്യനായി പിറന്നവന്റെ ഉള്ളിൽ ഉണ്ടാകേണ്ടതാണ് ഈ കരുണ. മനുഷ്യത്വവും മനസ്സാക്ഷിയും മരിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന അത്തരം സംഭവങ്ങളെ കുറിച്ച് കേൾക്കുമ്പോൾ മനസ്സിന് പ്രതീക്ഷയുണ്ടാകും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ആളുകൾക്ക് ഏറെ സന്തോഷം പകരുന്നത്. (Cloth manufacturers customize shirt for man with Cerebral Palsy)
സെറിബ്രൽ പാൾസി ബാധിതന് മറ്റാരുടെയും സഹായമില്ലാതെ സ്വയം ധരിക്കാൻ പാകത്തിനുള്ള മാഗ്നെറ്റിക് ബട്ടൺസ് ഉള്ള ഷർട്ട് ഡിസൈൻ ചെയ്തിരിക്കുകയാണ് ഒരു തുണി കമ്പനി. മാഗ്നറെഡി എന്ന അമേരിക്കൻ തുണി കമ്പനിയാണ് ഈ പുത്തൻ വസ്ത്ര സാങ്കേതിക വിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്.
സാധാരണയായി വ്യത്യസ്ത അളവുകളിൽ വസ്ത്രങ്ങൾ ലഭ്യമാക്കുമെങ്കിലും വ്യത്യസ്ത ആവശ്യങ്ങൾ ഉള്ളവർക്കായി കസ്റ്റമൈസ് ചെയ്ത് വസ്ത്രങ്ങൾ ഒരുക്കുന്നത് ഇത് ആദ്യമാണ്. എല്ലാവരുടെയും ആവശ്യങ്ങൾ പരിഗണനയിൽ എടുക്കുക എന്ന വലിയ സന്ദേശം കൂടെയാണ് മാഗ്നറെഡി പങ്കുവെക്കുന്നത്.
Read also: “ഉള്ള് നീറുകയാണ്, ഒന്ന് കെട്ടിപ്പിടിക്കുമോ?”; അപരിചിതന് ആശ്വാസമായി പോലീസുകാർ!
മൗറ ഹോർട്ടൺ എന്ന യുവതിയാണ് 2013-ൽ മാഗ്നറെഡി സ്ഥാപിച്ചത്. പാർക്കിൻസൺസ് രോഗം കാരണം തൻ്റെ ഭർത്താവ് ഡോൺ ഹോർട്ടൺ ഷർട്ടിന്റെ ബട്ടൺ ഇടാൻ ബുദ്ധിമുട്ടിയതിനെ തുടർന്നാണ് മാഗ്നെറ്റിക് ടെക്നോളജി ഉപയോഗിച്ച് ഷർട്ടുകൾ നിർമ്മിക്കാൻ മൗറ തീരുമാനമെടുത്തത്. ഇത്തരത്തിലുള്ള കൂടുതൽ സംരംഭങ്ങൾ സൃഷ്ടിക്കപ്പെടുന്നതിലൂടെ മനുഷ്യർ തമ്മിലുള്ള അതിർവരമ്പുകൾ കൂടുതൽ ഭേദിക്കപ്പെടും. കാരണം, കരുതൽ എല്ലാവരും അർഹിക്കുന്നു.
Story highlights: Cloth manufacturers customize shirt for man with Cerebral Palsy