“ഉള്ള് നീറുകയാണ്, ഒന്ന് കെട്ടിപ്പിടിക്കുമോ?”; അപരിചിതന് ആശ്വാസമായി പോലീസുകാർ!

January 21, 2024

ലോകത്ത് അനീതിയും പ്രതികാരവും ക്രൂരതയും എത്ര പെരുകിയാലും നന്മ ഒരിക്കലും നശിക്കില്ല എന്ന് ഇനിയും ഉറച്ച് വിശ്വസിക്കാം. അത് വീണ്ടും ഉറപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. (US Cops console sobbing stranger on the road)

അമേരിക്കയിൽ നിന്നുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഒരു മനുഷ്യനും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരുടെ പ്രശംസകൾ പിടിച്ചു പറ്റുന്നത്. ഹിമമഴയ്ക്കിടയിൽ ഏറെ അസ്വസ്ഥനായി തൻ്റെ കാറിൽ തനിച്ചിരിക്കുകയായിരുന്ന വ്യക്തിയെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആശ്വസിപ്പിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്.

വൈകാരിക പിന്തുണ ആവശ്യമുള്ള ആളെ പോലീസ് ഉദ്യോഗസ്ഥനും സഹപ്രവർത്തകനും എത്ര ക്ഷമയോടെ കേട്ടിരിക്കുന്നു എന്ന് വിഡിയോയിൽ കാണാം.
ഫൂട്ടേജ് പങ്കിടുമ്പോൾ മാകോംബ് കൗണ്ടി ഷെരീഫ് ഓഫീസ് കുറിച്ചതിങ്ങനെ, “ആയിരം വാക്കുകളേക്കാൾ ശക്തി ആഴമായ ഒരു ആലിംഗനത്തിന് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി”.

റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് ഡെപ്യൂട്ടി തോണിനെയും ഡെപ്യൂട്ടി പാരിസെക്കിനെയും വിളിച്ചുവരുത്തുകയായിരുന്നു. ഡ്രൈവർ മയങ്ങിപ്പോയാലോ എന്നായിരുന്നു വിളിച്ചയാളുടെ ആശങ്ക.

Read also: ആറ് മാസം, 7163 കിലോമീറ്റർ; ഗിന്നസിൽ ഇടംനേടിയ പ്രൊപ്പോസൽ വിശേഷമറിയാം…!

താൻ ജോലിക്ക് പോകുകയായിരുന്നു എന്നും, എന്നാൽ അസ്വസ്ഥനായതുകൊണ്ട് വണ്ടി നിർത്തി ബ്രേക്ക് എടുക്കുകയായിരുന്നെന്നും അയാൾ ഡെപ്യൂട്ടി തോണിനോട് വിശദീകരിച്ചു. സ്വയം വേദനിപ്പിക്കാൻ അവൻ ആഗ്രഹിച്ചില്ല. അനേകം പ്രശ്നങ്ങൾ അയാളെ അലട്ടുന്നതിനാൽ അവൻ അസ്വസ്ഥനായിരുന്നു.

സഹായിക്കാൻ എന്തുചെയ്യാനാകുമെന്ന് ഡെപ്യൂട്ടി തോൺ ചോദിച്ചതിന് തനിക്കൊരു ആലിംഗനം വേണം എന്നായിരുന്നു അയാളുടെ മറുപടി. ആ അപരിചതനെ സഹായിക്കുന്നതിൽ കൂടുതൽ സന്തോഷവാനായിരുന്ന ഡെപ്യൂട്ടി തോൺ, അയാൾക്ക് ശക്തമായൊരു ആലിംഗനം നൽകി. അതോടെ അയാൾ പൊട്ടിക്കരയാൻ തുടങ്ങുന്നതും വിഡിയോയിൽ കാണാം.

ആ രണ്ട് പോലീസുകാരും ആ മനുഷ്യനോടൊപ്പം ഇരുന്ന ശേഷം അയാൾക്ക് സഹായകരമായ ചില പരിഹാരങ്ങളും, അയാളെ സന്തോഷിപ്പിക്കാനായി കഥകളും പ്രോത്സാഹനവും നൽകി. പോലീസുകാരിൽ ഒരാൾ ആവശ്യമുള്ളപ്പോഴെല്ലാം സംസാരിക്കാൻ തൻ്റെ നമ്പറും അയാൾക്ക് നൽകി.

Read also: ‘പൂമാനമേ ഒരു രാഗമേഘം താ’; എവര്‍ഗ്രീൻ മലയാള ഗാനത്തിന് ഈണമിട്ട് കിലി പോൾ..!

പിരിയുന്നതിന് മുൻപായി കരഞ്ഞു കൊണ്ട് നിന്ന ആ അപരിചതനെ നോക്കി അവർ പുഞ്ചിരിക്കുകയും അവസാനമായി സ്നേഹത്തോടെ ഒരിക്കൽ കൂടി കെട്ടിപ്പിപ്പിടിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പങ്കിട്ട വിഡിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ വീണ്ടും പ്രചാരത്തിലാണ്. നിരവധി ആളുകളാണ് ഈ ഹൃദ്യമായ വിഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ അറിയിച്ചത്. അപരിചിതനായ ആ മനുഷ്യനെ ഏറ്റവും സ്നേഹത്തോടെ സമീപിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് ആശംസാപ്രവാഹമാണ്. കൂടാതെ സങ്കടത്തിൽ മുങ്ങിയ ചെറുപ്പക്കാരന് പ്രാർത്ഥനകളും അയക്കുന്നു ചിലർ.

Story highlights: US Cops console sobbing stranger on the road