കാപ്പി കുടിച്ച് സങ്കടങ്ങൾ മറക്കാം; ഇത് വെറൈറ്റി കോഫി ഷോപ്പ്!

January 14, 2024

ബിസിനസ് സംരംഭങ്ങൾക്കായി പുതുപുത്തൻ ആശയങ്ങളും പരീക്ഷണങ്ങളും നടത്തുന്ന അനേകം ആളുകളുണ്ട്. എന്നാൽ വ്യസ്ത്യസ്തങ്ങളിൽ വ്യത്യസ്തമായ ഒരു ആശയവുമായി വന്നിരിക്കുകയാണ് ഫ്രാൻസിൽ നിന്നുള്ള ഒരു വ്ലോഗർ. ചൈനയിൽ വ്യത്യസ്തമായ കോഫി ഷോപ്പ് നടത്തുന്ന റൂളെ ഒലിവർ ഹേർവിന് മാധ്യമങ്ങളിലടക്കം വൻ സ്വീകാര്യതയാണ്. എന്താണ് പ്രത്യേകത എന്നല്ലേ? ഒലിവറിന്റെ കോഫി ഷോപ്പിൽ പോയാൽ സ്വാദിഷ്ടമായ കോഫിയും കിട്ടും വിഷമങ്ങളോ മാനസിക പ്രശ്നങ്ങളോ ഉള്ളവർക്ക് സങ്കടം ഇറക്കി വെക്കാൻ ഒരിടവും. (Coffee shop where you can vent out problems)

@tealovinglaolu എന്ന പേരിലാണ് ഒലിവർ വ്ലോഗ്ഗിങ്ങ് ലോകത്ത് അറിയപ്പെടുന്നത്. കിഴക്കൻ ചൈനയിലെ ഹാങ്ഷൗ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒലിവറിന്റെ കടയിലേക്ക് ആർക്കും കടന്ന് വരാം. പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നർക്ക് രണ്ടു വട്ടം സ്വാഗതം. വിഷമങ്ങളുമായി എത്തുന്നവർക്കൊപ്പം കാപ്പി കുടിക്കാൻ ഒലിവറും കൂടും. കാപ്പികുടി കഴിഞ്ഞ് അവർക്ക് പറയാനുള്ളതെല്ലാം ഒലിവർ ക്ഷമയോടെ കേൾക്കും. പിന്നീട് അവയൊക്കെ പേപ്പറിൽ എഴുതി അതിനുള്ള പരിഹാരങ്ങൾ തേടുകയാണ് അടുത്ത പരിപാടി.

Read also: അവസാന മണിക്കൂറുകളിലും ഉത്തമനായ അധ്യാപകൻ; ഉള്ളിലൊരു നൊമ്പരമാണ് ഈ ചിത്രം!

തനിക്ക് കൈകാര്യം ചെയ്യാൻ കഴിയാത്ത വിഷയങ്ങളാണെങ്കിൽ പ്രദേശത്തെ വൃദ്ധസദനത്തിലെ അന്തേവാസികളോട് ഉപദേശം തേടും ഒലിവർ. അനുഭവസമ്പത്തിൽ അവരെ തോൽപ്പിക്കാൻ മറ്റാർക്കും കഴിയില്ലെന്നാണ് ഒലിവറിന്റെ പക്ഷം. നിരവധി ആളുകളാണ് കോഫി ഷോപ്പിൽ സമയം ചെലവഴിക്കാനും പ്രശ്നങ്ങൾ തുറന്ന് പറയാനും ഒലിവറിനെ തേടിയെത്തുന്നത്. അവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്.

Story highlights: Coffee shop where you can vent out problems