സൗന്ദര്യത്തിന്റെയും വസ്തുവിദ്യയുടെയും സമന്വയമായ നാട്, മരിക്കുന്ന പട്ടണമെന്നു വിളിപ്പേര്; ഒടുവിൽ ആ പേര് യാഥാർത്ഥ്യത്തിലേക്ക്..
വിശ്വസിക്കാനാകാതെ ഭംഗിയുടെ ഉദാത്തമായ ഉദാഹരണവുമായി നിലകൊള്ളുന്ന ധാരാളം ഇടങ്ങൾ ലോകത്തുണ്ട്. നമ്മൾ, ഒരു ഫാന്റസി സിനിമയിൽ അഭിനയിക്കുകയാണോ എന്നും യക്ഷികഥയിൽ മുഴുകിപോയതാണോ എന്നും സംശയിച്ച് പോകുംതാരത്തിലുള്ള ഇടങ്ങൾ..അത്തരത്തിൽ ഒന്നാണ് ഇറ്റലിയിലെ സിവിറ്റ ഡി ബഗ്നോറെജിയോ. കലാഞ്ചി താഴ്‌വരയിലെ വോൾക്കാനിക് ടഫിൽ നില നിൽക്കുന്ന ഒരു ചെറിയ മധ്യകാല ഗ്രാമമാണിത്. ടഫ് അല്ലെങ്കിൽ അഗ്നിപർവ്വത തഫത്ത് എന്നത് അഗ്നിപർവ്വതത്തിന്റെ ചാരമാണ്. അത് വായുവിലേക്ക് ഉയർന്നശേഷം നിലത്ത് നിക്ഷേപിക്കപ്പെടുകയും കല്ലുകൾ രൂപപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഭീമാകാരമായ ഒരു തഫത്ത് ആണ് സിവിറ്റ ഡി ബഗ്നോറെജിയോ എന്ന സ്ഥിതി ചെയ്യുന്ന ഇടം.
ചരിത്രപരവും വസ്തുവിദ്യാപരവും ഭംഗിയിലും മുന്നിട്ട് നിൽക്കുന്ന ഈ ഇടം കാറ്റിലും മഴയിലും ക്രമേണ നശിച്ചുകൊണ്ടിരിക്കുന്ന ഒരു തുഫേഷ്യസ് കുന്നിൻ മുകളിലുള്ള സ്ഥാനം കാരണം “മരിക്കുന്ന പട്ടണം” എന്നാണ് വിളിക്കപ്പെടുന്നത്. ഏറെക്കുറെ യക്ഷിക്കഥകളിലെ ഇടങ്ങൾ പോലെ മനോഹരമായ ഈ പട്ടണം പക്ഷേ, വിളിപ്പേരുപോലെ നിർഭാഗ്യവശാൽ എന്നെന്നേക്കുമായി അപ്രത്യക്ഷമാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. കാരണം, ഇന്ന് പത്തോളം നിവാസികൾ മാത്രമാണ് ഇവിടെയുള്ളത്.
അഗാധമായ മലയിടുക്കുകളാൽ ചുറ്റപ്പെട്ട അഗ്നിപർവ്വത സ്‌ഫോടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നഗരം വികസിച്ചത്, അത് സമാനതകളില്ലാത്ത ഭംഗിയും നൽകി. മധ്യകാലഘട്ടത്തിൽ, കൃഷിക്കും വ്യാപാരത്തിനും കേളികേട്ട സിവിറ്റ അഭിവൃദ്ധി പ്രാപിക്കുകയും ഒരു പ്രധാന മതകേന്ദ്രമായി മാറുകയും ചെയ്തു. ഇടുങ്ങിയ തെരുവുകൾ നിറയെ പുരാതനമായ ശിലാഭവനങ്ങളാൽ നിറഞ്ഞിരിക്കുന്നു. അപൂർവ സൗന്ദര്യത്തിന്റെ ദൃശ്യങ്ങൾ പ്രദാനം ചെയ്യുന്ന ഇടമാണ് സിവിറ്റ.
Read also: “ആരും പറയാത്ത മറയൂരിന്റെ കഥ”; ‘ദി ഗേറ്റ് കീപ്പേഴ്‌സ് ഓഫ് സാൻഡൽവുഡ്’ ട്രെയ്‌ലർ പുറത്ത്!
അപകടസാധ്യത ഉണ്ടായിരുന്നിട്ടും, ഇറ്റലിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നായി സിവിറ്റ ഡി ബഗ്നോറെജിയോ അംഗീകരിക്കപ്പെട്ടു. കൂടാതെ എല്ലാ വർഷവും ലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്നുമുണ്ട്. ഏകദേശം 300 മീറ്റർ നീളമുള്ള കാൽനട പാലത്തിലൂടെയാണ് ഇതിലേക്ക് പ്രവേശിക്കാനുള്ള ഏക മാർഗം. ഇവിടെ ആളുകൾ ഇല്ലാതെയാകുന്നതോടെ ഇത് ടൂറിസത്തെയും ബാധിക്കും. നിലവിൽ ജീവിക്കുന്ന പതുപേരിലൂടെ മാത്രമാണ് ഈ നാട് ജീവിക്കുന്നത്.
Story highlights- current situation of civita di bagnoregio