ഒന്ന് ഡബ്ബ് ചെയ്യാൻ വന്നതാണ്; ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് ധ്യാൻ ശ്രീനിവാസന്റെ വേറിട്ട എൻട്രി

January 12, 2024

നടൻ, സംവിധായകൻ, ഗായകൻ എന്നീ നിലകളിലൊക്കെ ശ്രദ്ധിക്കപ്പെട്ട താരമാണ് വിനീത് ശ്രീനിവാസൻ. പ്രേക്ഷകരുടെ പ്രിയങ്കരനായതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ സിനിമ പ്രേമികളിൽ ആവേശം നിറയ്ക്കുകയാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ. വർഷങ്ങൾക്ക് ശേഷം എന്ന ചിത്രമാണ് വിനീത് സംവിധാനം ചെയ്തിരിക്കുന്നത്. പ്രണവും ധ്യാനും പ്രധാന വേഷണങ്ങളിൽ എത്തുന്ന ചിത്രത്തിലെ ഓരോ വിശേഷങ്ങളും വിനീത് പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ, ധ്യാൻ ഡബ്ബിങ്ങിനായി എത്തിയ വിശേഷം പങ്കുവയ്ക്കുകയാണ് വിനീത്. ‘വർഷങ്ങൾക്കു ശേഷത്തിന്റെ ഡബ്ബിന് വന്ന ധ്യാൻ’ എന്ന ക്യാപ്ഷനൊപ്പമാണ് വിനീത് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ഓട്ടോയിൽ ട്രിപ്പിന് പോകുന്നതുപോലെ ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് എത്തിയിരിക്കുകയാണ് ധ്യാൻ.രസകരമായ വിഡിയോയ്ക്ക് കമന്റുകളുടെ പ്രവാഹമാണ്.

Read also: 23 വർഷങ്ങളായി വീൽ ചെയറിലായ ആരാധകൻ; സഹായവുമായി ജയറാം!

അതേസമയം, അടുത്തിടെ അണിയറയിൽ ഒരുങ്ങുന്ന വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ പാട്ടുകളെ കുറിച്ച് താരം പങ്കുവെച്ചിരുന്നു. വിഖ്യാത സംഗീതജ്ഞ ബോംബെ ജയശ്രീയുടെ മകനായ അമൃത് ആണ് വർഷങ്ങൾക്ക് ശേഷം സിനിമയുടെ സംഗീത സംവിധായകൻ. പ്രണവമോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സിനിമയ്ക്ക് അമൃത് എന്ന ഇരുപത്തിയഞ്ചുവയസുകാരൻ പകർന്ന സംഗീതം ലോകം കേൾക്കുന്നതിനായി ഇനിയും കാത്തിരിക്കാൻ വയ്യ എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയായിരുന്നു. അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Story highlights- dhyan sreenivasan’s dubbing studio entry