ഗുരുവായൂർ അമ്പലനടയിൽ അമ്മയ്‌ക്കൊപ്പമൊരു കുറുമ്പി- ശ്രദ്ധനേടി ദിവ്യ ഉണ്ണിയുടെ മകൾ; വിഡിയോ

January 8, 2024

മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദിവ്യ ഉണ്ണി. അഭിനയ ലോകത്ത് നിന്നും വർഷങ്ങളായി വിട്ട് നിൽക്കുന്ന താരം സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ്. കുടുബവിശേഷങ്ങളും കുട്ടികളുടെ ചിത്രങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരത്തിന്റെ നൃത്തവിഡിയോകളും വലിയ രീതിയിൽ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ, മക്കൾക്കൊപ്പമുള്ള നടിയുടെ രസകരമായ നിമിഷങ്ങൾ ശ്രദ്ധേയമാകുകയാണ്.

ഗുരുവായൂർ അമ്പലനടയിൽ നൃത്തംചെയ്യാൻ എത്തിയതാണ് ദിവ്യ ഉണ്ണി. നൃത്തവേഷത്തിലുള്ള ദിവ്യയുടെ കയ്യിൽത്തൂങ്ങി മകളുമുണ്ട്. അമ്മയ്‌ക്കൊപ്പം കുറുമ്പുകാണിച്ചും, ചോദ്യങ്ങൾ ചോദിച്ചും ഐശ്വര്യ എന്ന ഇളയമകൾ ഒപ്പം നിൽക്കുന്നു. വളരെ രസകരമായ ഈ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. അതേസമയം, സിനിമാലോകത്ത് നിന്നും വിട്ടുനിൽക്കുകയാണെങ്കിലും നൃത്തവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് ദിവ്യ ഉണ്ണി. നൃത്ത വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളും ദിവ്യ ഉണ്ണി പങ്കുവയ്ക്കാറുണ്ട്. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്‌കൂൾ നടത്തുകയാണ്.

കുഞ്ഞുമകളുടെ വിശേഷങ്ങളെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഐശ്വര്യ എന്നാണ് മകളുടെ പേര്. ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും കൂടി ദിവ്യ ഉണ്ണിക്ക് ഉണ്ട്.

നൃത്ത രംഗത്തുനിന്നുമാണ് നടി ദിവ്യ ഉണ്ണി സിനിമാലോകത്തേക്ക് ചുവടുവച്ചത്. കലോത്സവ വേദികളിലും നൃത്തവേദികളിലും തിളങ്ങി നിന്ന ദിവ്യ ഉണ്ണി സിനിമയിലും നിറസാന്നിധ്യമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also: കലാമാമാങ്കത്തിൽ കനകക്കിരീടം ചൂടി കണ്ണുർ; കിരീടനേട്ടം 23 വര്‍ഷത്തിന് ശേഷം

മികച്ച ക്ലാസിക്കൽ നർത്തകികൂടിയായ ദിവ്യ ഉണ്ണി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തരൂപങ്ങൾ പഠിപ്പിക്കുന്ന ഹ്യൂസ്റ്റണിലുള്ള ശ്രീപാദം സ്കൂൾ ഓഫ് ആർട്ട്‌സ് എന്ന സ്ഥാപനത്തിൻറെ സാരഥിയാണിപ്പോൾ നടി. മലയാളത്തിൽ ഏറ്റവും ഒടുവിൽ മുസാഫിർ എന്ന ചിത്രത്തിലായിരുന്നു ദിവ്യ ഉണ്ണി വേഷമിട്ടത്.

Story highlights- divya unni shares daughter aiswarya’s funny video