ചര്‍മ്മത്തിലെ വരള്‍ച്ച തടയാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

January 26, 2024

ചര്‍മ്മത്തിലുണ്ടാകുന്ന വരള്‍ച്ച ഇക്കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ശരീരത്തില്‍ തണുപ്പ് ഏല്‍ക്കുമ്പോള്‍ ചര്‍മ്മത്തിന്റെ സ്വാഭാവിക ആര്‍ദ്രത നഷ്ടപ്പെടുന്നതാണ് ചര്‍മ വരള്‍ച്ചയ്ക്ക് കാരണം. ഓയിന്റ്‌മെന്റുകളും മോയിസ്ചറൈസറുകളുമൊക്കെ പുരട്ടാറുണ്ടെങ്കിലും ഭക്ഷണകാര്യത്തില്‍ കൂടി അല്‍പം കരുതല്‍ നല്‍കിയാല്‍ ചര്‍മ്മ വരള്‍ച്ചയെ ചെറുക്കാം.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ദിവസവും ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഈ ശീലം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും ദിവസവും കുടിയ്ക്കണം. ദാഹം തോന്നുമ്പോള്‍ മാത്രമല്ല ശരീരത്തില്‍ എപ്പോഴും ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്.

Read also: 30 സെന്റിൽ വിത്തുപാകി സംരക്ഷിച്ചത് 650 ലധികം നെല്ലിനങ്ങൾ, ഒരേക്കറിൽ പ്രകൃതിദത്ത വനവും; ഇത് രാജ്യം പത്മശ്രീ നൽകി ആദരിച്ച കേരളത്തിന്റെ സ്വന്തം കർഷകൻ

ബദാം, വാല്‍നട്ട് പോലെയുള്ള നട്‌സും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വരണ്ട ചര്‍മ്മ സാധ്യത കുറയ്ക്കും. അതുപോലെ തന്നെ ഡയറ്റില്‍ ഓട്മീലും ഉള്‍പ്പെടുത്താവുന്നതാണ്. ധാരാളം വിറ്റാമിനുകളും നാരുകളും അടങ്ങിയിട്ടുണ്ട് ഓട്മീലില്‍. നട്‌സ്, പഴങ്ങള്‍ എന്നിവ ചേര്‍ത്തും ഓട്മീല്‍ കഴിക്കുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ചര്‍മ്മത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

Story highlights- dry skin remedies