പഞ്ചാബിൽ നിന്നും ബിഗ്ബാഷിലേക്ക്; നിഖിൽ ചൗധരിയുടെ ജീവിതം മാറ്റിമറിച്ചത് കൊവിഡ് ലോക്ഡൗൺ..!

January 16, 2024

കൊവിഡിന്റെ വരവോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓരോരുത്തരുടെ ജീവിതത്തെയും വളരെ വ്യത്യസ്തമായിട്ടാണ് സ്വാധീനിച്ചിട്ടുള്ളത്. പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ മറ്റു ചിലര്‍ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടങ്ങളുമുണ്ടായി. എന്നാല്‍ കൊവിഡ് കാരണം ജീവിതം മാറിമറിഞ്ഞ ഒരു ഇന്ത്യന്‍ ക്രിക്കറ്ററുണ്ട്. ഡല്‍ഹി സ്വദേശിയായ നിഖില്‍ ചൗധരി. ( From Ludhiana to BBL Nikhil Chaudhary charts unique journey )

ഫാസ്റ്റ് ബോളറാകാനായിരുന്നു നിഖിലിന് ആഗ്രഹം. പിന്നെ ഓഫ് സ്പിന്നറും വൈകാതെ ലെഗ് സ്പിന്നിലേക്കും കളംമാറ്റി. ലോവര്‍ ഓര്‍ഡറില്‍ വെടിക്കെട്ട് ബാറ്റിങ്ങ് നടത്താനും നിഖില്‍ മിടുക്കനാണ്. 2016 മുതല്‍ 2019 വരെ പഞ്ചാബിനായി കളത്തിലിറങ്ങിയെങ്കിലും, കാര്യമായ പ്രകടനം ഒന്നും തന്നെ നടത്താനായില്ല. ഇന്ത്യയിലെ ആയിരക്കണക്കിന് ശരാശരി ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ എന്നതിലുപരി വേറൊന്നും തന്നെ നിഖിലിന് ഉണ്ടായിരുന്നിസല്ല. അതിനിടയില്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം.

2019-ലെ ഓസ്‌ട്രേലിയന്‍ യാത്രയാണ് നിഖിലിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. നിഖില്‍ ഓസ്‌ട്രേലിയയില്‍ എത്തിയതിന് പിന്നാലെയാണ് കൊവിഡിന്റെ വരവും, ലോകമെമ്പാടും ലോക്ഡൗണ്‍ പ്രഖ്യപിക്കുന്നതും. ഇതിനുപിന്നാലെ രാജ്യന്തര അതിര്‍ത്തികള്‍ അടച്ചതോടെ നിഖില്‍ ചൗധരി ബ്രിസ്‌ബേനില്‍ കുടുങ്ങി.
എന്ന് മടങ്ങിവരാനാകുമെന്ന് ആശങ്കയില്‍ ജീവിതം മുന്നോട്ടുപോയി. കയ്യിലാണെങ്കില്‍ അധികം പണവുമില്ല. ഇതിനിടയില്‍ ഓസ്‌ട്രേലിയ പോസ്റ്റിലെ കൊറിയര്‍ ബോയ്, റെസ്‌റ്റൊറന്റിലെ വെയിറ്റര്‍ അടക്കമുള്ള ജോലികള്‍ ചെയ്ത നിഖില്‍ ജീവിതച്ചെലവ് കണ്ടെത്തി. ജോലിക്കൊപ്പം ക്ലബ് ക്രിക്കറ്റ് കളിച്ച താരം തന്നിലെ ക്രിക്കറ്ററെ മുറുകെ പിടിക്കുന്നതില്‍ ശ്രദ്ധിച്ചു.

ക്ലബ് ക്രിക്കറ്റ് നിഖിലിന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി. ഇന്ത്യന്‍ മണ്ണില്‍ ശരാശരിയില്‍ താഴെയായിരുന്ന പ്രകടനം ഓസ്‌ട്രേലിയന്‍ മണ്ണില്‍ അതിന്റെ പരിപൂര്‍ണതിയേക്കെത്തി. തുടരെത്തുടയുള്ള മാച്ച് വിന്നിങ്ങ് പ്രകടനങ്ങളുമായി നിഖിലിന്റെ പ്രശസ്തി ക്ലബ് ക്രിക്കറ്റിന് പുറത്തേക്കുമെത്തി.

അങ്ങനെ നോര്‍ത്തേണ്‍ സബര്‍ബ് കോച്ചും മുന്‍ ഓസീസ് ഓള്‍റൗണ്ടറുമായ ജെയിംസ് ഹോപ്‌സ് നിഖിലിനെ ബിഗ് ബാഷ് ക്ലബ് ഹൊബാര്‍ട്ട് ഹുറികെയ്ന്‍സ് മാനേജ്‌മെന്റിന് പരിചയപ്പെടുത്തി. ഇതോടെയാണ് ബിഗ്ബാഷിലേക്കുള്ള വഴിതുറക്കുന്നത്.

2023 ഡിസംബര്‍, 20 നിലവിലെ ജേതാക്കളായ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനെതിരായ മത്സരത്തില്‍ ആറാം വിക്കറ്റില്‍ കളത്തിലെത്തിയാണ് ബിഗ് ബാഷ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായത്. ഉന്‍മുക്ദ് ചന്ദാണ് ആദ്യമായി ബിഗ് ബാഷിലെത്തിയ ഇന്ത്യന്‍ താരം. ഉന്‍മുക്തിന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ലെങ്കിലും നിഖിലിന്റെ ആദ്യ സീസണ്‍ തന്നെ ഒരുപിടി മികച്ച പ്രകടനങ്ങള്‍ നിറഞ്ഞതാണ്.

സ്‌കോര്‍ച്ചേഴ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ക്രീസിലെത്തിയ നിഖില്‍ 31 പന്തില്‍ 40 റണ്‍സുമായി ടീം സ്‌കോര്‍ 100 കടത്തിയ ശേഷമാണ് പുറത്തായത്. ബ്രിസ്‌ബേന്‍ ഹീറ്റിനെതിരെയാണ് നിഖിലിന്റെ ആദ്യ ഫിഫ്റ്റി പിറന്നത്. അഞ്ച് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയില്‍ ക്രീസിലെത്തിയ താരം വിജയത്തിന് തൊട്ടരികിലാണ് വീണത്. 37 പന്തില്‍ 55 റണ്‍സ് നേടിയെങ്കിലും ഹൊബാര്‍ട്ട് ഹുറികെയ്ന്‍ ഒരു റണ്‍സകലെ പരാജയപ്പെടുകയായിരുന്നു. മെല്‍ബണ്‍ സ്റ്റാര്‍സിനെതിരെ 16 പന്തില്‍ 32 റണ്‍സ് നേടിയ നിഖില്‍ ബോളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തു.

കൊവിഡിന്റെ വരവോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓരോരുത്തരുടെ ജീവിതത്തെയും വളരെ വ്യത്യസ്തമായിട്ടാണ് സ്വാധീനിച്ചിട്ടുള്ളത്. പലര്‍ക്കും ജോലി നഷ്ടമായപ്പോള്‍ മറ്റു ചിലര്‍ക്ക് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടങ്ങളുമുണ്ടായി. എന്നാല്‍ കൊവിഡ് കാരണം ജീവിതം മാറിമറിഞ്ഞ ഒരു ഇന്ത്യന്‍ ക്രിക്കറ്ററുണ്ട്. ഡല്‍ഹി സ്വദേശിയായ നിഖില്‍ ചൗധരി.

ഫാസ്റ്റ് ബോളറാകാനായിരുന്നു നിഖിലിന് ആഗ്രഹം. പിന്നെ ഓഫ് സ്പിന്നറും വൈകാതെ ലെഗ് സ്പിന്നിലേക്കും കളംമാറ്റി. ലോവര്‍ ഓര്‍ഡറില്‍ വെടിക്കെട്ട് ബാറ്റിങ്ങ് നടത്താനും നിഖില്‍ മിടുക്കനാണ്. 2016 മുതല്‍ 2019 വരെ പഞ്ചാബിനായി കളത്തിലിറങ്ങിയെങ്കിലും, കാര്യമായ പ്രകടനം ഒന്നും തന്നെ നടത്താനായില്ല. ഇന്ത്യയിലെ ആയിരക്കണക്കിന് ശരാശരി ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ എന്നതിലുപരി വേറൊന്നും തന്നെ നിഖിലിന് ഉണ്ടായിരുന്നിസല്ല. അതിനിടയില്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തെങ്കിലും നിരാശയായിരുന്നു ഫലം.

2019-ലെ ഓസ്‌ട്രേലിയന്‍ യാത്രയാണ് നിഖിലിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. നിഖില്‍ ഓസ്‌ട്രേലിയയില്‍ എത്തിയതിന് പിന്നാലെയാണ് കൊവിഡിന്റെ വരവും, ലോകമെമ്പാടും ലോക്ഡൗണ്‍ പ്രഖ്യപിക്കുന്നതും. ഇതിനുപിന്നാലെ രാജ്യന്തര അതിര്‍ത്തികള്‍ അടച്ചതോടെ നിഖില്‍ ചൗധരി ബ്രിസ്‌ബേനില്‍ കുടുങ്ങി.
എന്ന് മടങ്ങിവരാനാകുമെന്ന് ആശങ്കയില്‍ ജീവിതം മുന്നോട്ടുപോയി. കയ്യിലാണെങ്കില്‍ അധികം പണവുമില്ല. ഇതിനിടയില്‍ ഓസ്‌ട്രേലിയ പോസ്റ്റിലെ കൊറിയര്‍ ബോയ്, റെസ്‌റ്റൊറന്റിലെ വെയിറ്റര്‍ അടക്കമുള്ള ജോലികള്‍ ചെയ്ത നിഖില്‍ ജീവിതച്ചെലവ് കണ്ടെത്തി. ജോലിക്കൊപ്പം ക്ലബ് ക്രിക്കറ്റ് കളിച്ച താരം തന്നിലെ ക്രിക്കറ്ററെ മുറുകെ പിടിക്കുന്നതില്‍ ശ്രദ്ധിച്ചു.

ക്ലബ് ക്രിക്കറ്റ് നിഖിലിന്റെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി. ഇന്ത്യന്‍ മണ്ണില്‍ ശരാശരിയില്‍ താഴെയായിരുന്ന പ്രകടനം ഓസ്‌ട്രേലിയന്‍ മണ്ണില്‍ അതിന്റെ പരിപൂര്‍ണതിയേക്കെത്തി. തുടരെത്തുടയുള്ള മാച്ച് വിന്നിങ്ങ് പ്രകടനങ്ങളുമായി നിഖിലിന്റെ പ്രശസ്തി ക്ലബ് ക്രിക്കറ്റിന് പുറത്തേക്കുമെത്തി.

അങ്ങനെ നോര്‍ത്തേണ്‍ സബര്‍ബ് കോച്ചും മുന്‍ ഓസീസ് ഓള്‍റൗണ്ടറുമായ ജെയിംസ് ഹോപ്‌സ് നിഖിലിനെ ബിഗ് ബാഷ് ക്ലബ് ഹൊബാര്‍ട്ട് ഹുറികെയ്ന്‍സ് മാനേജ്‌മെന്റിന് പരിചയപ്പെടുത്തി. ഇതോടെയാണ് ബിഗ്ബാഷിലേക്കുള്ള വഴിതുറക്കുന്നത്.

2023 ഡിസംബര്‍, 20 നിലവിലെ ജേതാക്കളായ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിനെതിരായ മത്സരത്തില്‍ ആറാം വിക്കറ്റില്‍ കളത്തിലെത്തിയാണ് ബിഗ് ബാഷ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമായത്. ഉന്‍മുക്ദ് ചന്ദാണ് ആദ്യമായി ബിഗ് ബാഷിലെത്തിയ ഇന്ത്യന്‍ താരം. ഉന്‍മുക്തിന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ലെങ്കിലും നിഖിലിന്റെ ആദ്യ സീസണ്‍ തന്നെ ഒരുപിടി മികച്ച പ്രകടനങ്ങള്‍ നിറഞ്ഞതാണ്.

Read Also : ലയണൽ മെസി വീണ്ടും ഫിഫ ദി ബെസ്റ്റ്; പുരസ്‌കാരം നേടുന്നത് എട്ടാം തവണ

സ്‌കോര്‍ച്ചേഴ്‌സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ക്രീസിലെത്തിയ നിഖില്‍ 31 പന്തില്‍ 40 റണ്‍സുമായി ടീം സ്‌കോര്‍ 100 കടത്തിയ ശേഷമാണ് പുറത്തായത്. ബ്രിസ്‌ബേന്‍ ഹീറ്റിനെതിരെയാണ് നിഖിലിന്റെ ആദ്യ ഫിഫ്റ്റി പിറന്നത്. അഞ്ച് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയില്‍ ക്രീസിലെത്തിയ താരം വിജയത്തിന് തൊട്ടരികിലാണ് വീണത്. 37 പന്തില്‍ 55 റണ്‍സ് നേടിയെങ്കിലും ഹൊബാര്‍ട്ട് ഹുറികെയ്ന്‍ ഒരു റണ്‍സകലെ പരാജയപ്പെടുകയായിരുന്നു. മെല്‍ബണ്‍ സ്റ്റാര്‍സിനെതിരെ 16 പന്തില്‍ 32 റണ്‍സ് നേടിയ നിഖില്‍ ബോളിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്തു.

ബിഗ്ബാഷിലെ പ്രകടനം ഐപിഎല്ലിലെ ടീമുകളുടെ ശ്രദ്ധ നേടിയുട്ടാണ്ടാകുമെന്ന് ഉറപ്പാണ്. ഐപിഎല്‍ കളിക്കുന്ന ഇന്ത്യന്‍ വംശജനായ ആദ്യ വിദേശിയെന്ന നേട്ടത്തിലേക്ക് നിഖില്‍ എത്തുമോയെന്ന് കാത്തിരുന്ന് കാണാം..

Story highlights : From Ludhiana to BBL Nikhil Chaudhary charts unique journey