മാനിനെ കൊമ്പിൽ തൂക്കിയെടുത്ത് ഉയരത്തിലേക്ക് പറക്കുന്ന സ്വർണ്ണ കഴുകൻ; 89 മില്യൺ വ്യൂസ് ലഭിച്ച ഗംഭീര ഇരപിടുത്തം!

January 23, 2024

തലയിലും കഴുത്തിലും നനുത്ത സ്വർണ്ണനിറത്തിൽ തൂവലുകളുള്ള പരുന്ത് വർഗ്ഗമാണ് സ്വർണ്ണ കഴുകൻ. സാധാരണ പരുന്തുകളെപോലെ ശരീരത്തിന്റെ ബാക്കിഭാഗമെല്ലാം ഇരുണ്ട തവിട്ടുനിറമാണ് എങ്കിലും അവയിൽ നിന്നും വേറിട്ടുനിർത്തുന്നത് തൂവലുകൾ കൊണ്ട് പൊതിഞ്ഞ കാലുകളാണ്. കണ്ണുകൾക്ക് ഇരുണ്ട തവിട്ടുനിറവും കൊക്കിനും പാദങ്ങൾക്കും തിളങ്ങുന്ന മഞ്ഞ നിറമാണ്. ഇവ,അതിന്റെ വേഗത്തിലുള്ള പറക്കലും വേട്ടയാടൽ കഴിവുകളുംകൊണ്ട് പേരുകേട്ടവയാണ്. അതിശക്തരെന്ന് പറഞ്ഞാൽ പോരാ.

കനത്ത കാടുകളിലെ മലയോരങ്ങളിൽ കഴിയുന്ന സുവർണ്ണ കഴുകന്മാർക്ക് വേട്ടയാടലിൽ പ്രത്യേക വൈദഗ്ധ്യം ഉണ്ട്. അതും ആകാശത്തേക്ക് ഇരയെയുംകൊണ്ട് ഉയർന്ന് പറക്കാൻ ഇവയ്ക്ക് കഴിവുണ്ട്. മുയൽ, അണ്ണാൻ, പാമ്പുകൾ എന്നിവയാണ് പ്രധാന ഇരകൾ. എന്നാൽ, നല്ല രീതിയിൽ ഭാരമുള്ള മാനുകളെ ഇവ വേട്ടയാടുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ?

മാനിന്റെ കൊമ്പുകൾ പിടിച്ച് തന്ത്രപരമായ രീതിയിൽ എറിഞ്ഞ് കൊല്ലുന്നതിന്വേറിട്ട അളവിലുള്ള ശക്തിയും വൈദഗ്ധ്യവും ആവശ്യമാണ്. അത്തരത്തിൽ ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. 89 മില്യൺ ആളുകളാണ് ഈ കാഴ്ച കണ്ടത്.ഇവയ്ക്ക് തങ്ങളുടെ വലിയ ഇരയെ കൊമ്പുകളിൽ പിടിച്ച് പാറക്കെട്ടുകളിലേക്ക് എറിയുന്നു, തുടർന്ന് അവ തൽക്ഷണം മരണപ്പെടുന്നത് പതിവാണ്.

Read also: ‘ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലേ’; യുവമിഥുനങ്ങളുടെ പ്രൊപ്പോസൽ വീഡിയോക്ക് നേരെ ട്രോൾമഴ..!

അടുത്തിടെ X-ൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിൽ, ഈ വേട്ടയാടൽ രീതി കാണാൻ സാധിക്കും. ഒരു സ്വർണ്ണ കഴുകൻ തീക്ഷ്ണമായ നഖങ്ങൾ ഉപയോഗിച്ച് ഇരയെ കീഴടക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. അത്യാവശ്യം നല്ല ഭാരമുള്ള മാനിനെയുമായാണ് ഉയരത്തിൽ ഈ കഴുകൻ പറന്നുയരുന്നത്.

Story highlights- Golden Eagle’s Unique Hunting Technique