തന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നൽകാൻ ഒരു സമ്മാനം; മരണത്തിന് മുൻപ് ഓജോ ബോർഡ് സ്വയം നിർമിച്ച് ഒരു മുത്തശ്ശി

January 3, 2024

ജീവിതത്തെ ആഘോഷമാക്കിയവർക്ക് മരണവും ഒരു ആഘോഷമാണ്. വളരെ സന്തോഷത്തോടെയും ഉത്സാഹത്തോടെയുമായിരിക്കും അങ്ങനെയുള്ളവർ ജീവിതത്തിന്റെ അവസാന ഘട്ടവും കൊണ്ടാടുന്നത്. എല്ലാ ആഗ്രഹങ്ങളും നടത്തി അവർ വിടപറയാൻ ഒരുങ്ങും. അതേസമയം, ഏറെ രസികനായ ഇക്കൂട്ടർ അവരുടെ മരണശേഷവും ഓര്മിക്കപ്പെടുംവിധം എന്തെങ്കിലും അടയാളപ്പെടുത്തലുകൾ ബാക്കിയാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ, ഈ മുത്തശ്ശിയുടെ ഐഡിയ വേറെ ലെവലാണ്.

ജീവിതത്തെ അങ്ങേയറ്റം രസികത്വത്തോടെ സമീപിച്ച ഒരു മുത്തശ്ശി അവരുടെ മരണശേഷം മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ വരുന്നവർക്ക് നൽകുന്നതിനായി ഒരു സമ്മാനം സ്വയം ഒരുക്കിയിരുന്നു. മറ്റൊന്നുമല്ല, ഓരോ ഓജോ ബോർഡായിരുന്നു സമ്മാനം. മുത്തശ്ശി ഇത് സ്വയം നിർമിച്ചതാണ്. മാത്രമല്ല, അവരുടെ വളരെ രസകരമായ ഒരു ചിത്രവും ബോർഡിൽ പതിപ്പിച്ചിട്ടുണ്ട്.

Read also: രാജ്യത്തെ 51 സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച മണലിൽ പ്രധാനമന്ത്രിയുടെ പടുകൂറ്റന്‍ ചിത്രം തൃശൂരില്‍ ഒരുങ്ങി

ഒരു X ഉപയോക്താവ്, ആ മുത്തശ്ശി ഒരു കൈകൊണ്ട് നിർമ്മിച്ച ഓജോ ബോർഡിന്റെ ഒരു ഫോട്ടോ പങ്കിട്ടു, “എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മുത്തശ്ശി തന്റെ ശവസംസ്കാര ചടങ്ങിൽ നൽകുന്നതിന് മരിക്കുന്നതിന് മുമ്പ് ഇത് കൈകൊണ്ട് നിർമ്മിച്ചതാണ്. എന്തൊരു ഐക്കൺ.”- പോസ്റ്റ് ഇങ്ങനെയാണ്. എന്തായാലും എല്ലാവരും മുത്തശ്ശിയുടെ കഴിവും രസികത്വവും ആഘോഷമാക്കിയിരിക്കുകയാണ്.

Story highlights- Handmade Ouija boards created by grandmother