ഭയപ്പെടുത്തുന്ന അമാനുഷിക കഥകളിലൂടെ ശ്രദ്ധനേടിയ ഇന്ത്യയിലെ ചില റോഡുകൾ

January 23, 2024

യക്ഷി കഥകൾക്ക് ക്ഷാമമില്ലാത്ത ഒരിടമാണ് ഇന്ത്യ. ഒട്ടേറെ കഥകൾ ഓരോ ഇടങ്ങൾക്കും പറയാനുണ്ടാകും, പ്രത്യേകിച്ച് ഉപേക്ഷിക്കപ്പെട്ട ഇടങ്ങൾക്ക്. അത്തരത്തിൽ ഒട്ടേറെ കെട്ടിടങ്ങൾ ഇന്ത്യയിലുണ്ട്. പഴയ കോട്ടകളെ ചുറ്റിപ്പറ്റിയാണ് ഇത്തരം കഥകൾ പ്രചരിക്കാറുള്ളത്. എന്നാൽ, അത്തരത്തിൽ ഭീതി ഉണർത്തുന്ന കഥകളുടെ പശ്ചാത്തലമുള്ള പാതകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അമാനുഷിക കഥകളാൽ സമ്പന്നമായ ചില പാതകൾ പരിചയപ്പെടാം.

ചെന്നൈയിൽ നിന്നും പുതുച്ചേരിയിലേക്ക് പോകുമ്പോൾ ഈസ്റ്റ് കോസ്റ്റ് റോഡ് എന്ന പാതയുണ്ട്. വാഹനമോടിക്കുന്നയാൾക്ക് നല്ല സൗകര്യപ്രദമായ റോഡ്. പച്ചപ്പാർന്ന കാഴ്ചകൾ. പക്ഷെ പകൽ മാത്രമേ ഈ റോഡ് സഞ്ചാരയോഗ്യമായും ഭംഗിയുള്ളതായും തോന്നൂ. രാത്രിയിൽ ഇതിലെ സഞ്ചരിച്ചാൽ പലതും അവ്യക്തമായും അല്ലാതെയും കാണുകയും അപകടപ്പെടുകയും ചെയ്യാറുണ്ട് എന്ന് ആളുകൾ പറയുന്നു. അതുകൊണ്ട് രാത്രിയിൽ ഇതുവഴി ആരും സഞ്ചരിക്കാറില്ല.

ഗോവയിലേക്ക് റോഡ് ട്രിപ്പുകൾ നടത്തുന്നവർക്ക് അറിയാവുന്ന സ്ഥലമാണ് കാഷെഡി ഘട്ട്. ഇത് മുംബൈ മാർഗം പോകുമ്പോളുള്ള സ്ഥലമാണ്. അവിടെയെത്തുമ്പോൾ കാഴ്ചയിൽ തന്നെ ഒരു ദുരൂഹത നിറഞ്ഞ മനുഷ്യൻ വാഹനം തടയാനായി വരും. പിന്നീടെന്താണ് സംഭവിക്കുക എന്നത് വ്യക്തമല്ല എന്ന് പറയപ്പെടുന്നു. പക്ഷെ അയാൾക്ക് മുന്നിൽ നിർത്താതെ പോയാൽ അധികം സമയത്തിനുള്ളിൽ വണ്ടി അപകടപ്പെടുകയും ചെയ്യും. ഈ കഥ ഇങ്ങനെ ശ്കതമായി പ്രചരിച്ചതിനാൽ ഈ മാർഗം ആളുകൾ സഞ്ചരിക്കുന്നത് കുറവാണ്.

ഡൽഹി-ജയ്പ്പൂർ റോഡ് ഇത്തരത്തിൽ പേര് കേട്ടതാണ്. ഡൽഹിയിൽ നിന്നും ജയ്‌പ്പൂരിലേക്ക് ദേശീയപാതയായ 11 എയിലൂടെ പകൽ പോലും സഞ്ചരിക്കാൻ ആളുകൾക്ക് ഭയമാണ്. കാരണം ഈ പാതയ്ക്ക് സമീപത്താണ് പ്രേതകഥകൾക്ക് പ്രസിദ്ധമായ ഭംഗർ കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ട അല്പം അകലെയാണെങ്കിലും പോലും അസാധാരണമായ ഒട്ടേറെ അനുഭവങ്ങൾ ഈ പാതയിലും സംഭവിച്ചവരുണ്ട്. പക്ഷെ ചരിത്ര ഗവേഷകർ പോലും ഈ കോട്ടയിലേക്കും പരിസരത്തേക്കും പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അങ്ങനെ ആ റോഡും ഇങ്ങനെ ഭീതി പടർത്തുന്നു.

Read also: ‘ആർക്കും സംശയം ഒന്നുമില്ലല്ലോ അല്ലേ’; യുവമിഥുനങ്ങളുടെ പ്രൊപ്പോസൽ വീഡിയോക്ക് നേരെ ട്രോൾമഴ..!

സത്യമംഗലം കാടുകൾക്ക് സമീപത്തുകൂടി പോകുന്ന ദേശിയപാത 209 ഇതുപോലെ നിഗൂഢതകളുടെ താഴ്വരയാണ്. സത്യമംഗലം കാട് പ്രസിദ്ധിയാര്ജിക്കുന്നത് തന്നെ വീരപ്പനിലൂടെയാണ്. ഈ വഴി പോകുന്നവർ പലതരത്തിലുള്ള അലർച്ചകളും റാന്തൽ പ്രകാശവുമൊക്കെ അസാധാരണമായി കേൾക്കുകയും കാണുകയും ചെയ്യാറുള്ളതായി പറയുന്നു.

Story highlights- haunted stories behind indian roads