ഒരു വര്ഷം കൊണ്ട് 10000 കിലോമീറ്റര് പിന്നിട്ട് ഇബ്രാഹിമിന്റെയും അരുണിന്റെയും സൈക്ലിങ്..!
സൈക്ലിങ്ങിൽ ഒരു വർഷം കൊണ്ട് 10,000 കിലോമീറ്റർ പിന്നിട്ട് കാസർകോട് സ്വദേശികൾ. തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് അംഗങ്ങളായ ടി.എം.സി. ഇബ്രാഹിം അരുൺ നാരായണൻ എന്നിവരാണ് നേട്ടം സ്വന്തമാക്കിയത്. 12,500 കിലോമീറ്റർ ദൂരമാണ് കഴിഞ്ഞ വർഷം ഇബ്രാഹീം സൈക്കിളിൽ പിന്നിട്ടത്. ( Ibrahim and Arun covers 10000 km in cycling a year )
മൃഗസംരക്ഷണവകുപ്പിൽ ഫീൽഡ് ഓഫിസറാണ് ഇബ്രാഹിം. 300 റൈഡുകളാണ് ഇബ്രാഹിമിന് ഈ ദുരം പിന്നിടാൻ ആവശ്യമായി വന്നത്. ശരാശരി 34 കിലോമീറ്ററാണ് ഒരു ദിവസത്തെ യാത്രയിൽ പിന്നിടുന്നത്. റൈഡുകൾക്കിടെ ഇബ്രാഹിം താണ്ടിയ ഉയരം 42,000 മീറ്ററാണ്.
തൃക്കരിപ്പൂർ ടൗണിൽ ഫോട്ടോഗ്രാഫറാണ് അരുൺ നാരായണൻ. 600 മണിക്കൂർ റൈഡിലാണ് അരുൺ ഈ നേട്ടം മറികടന്നത്. ശരാശരി 30 കിലോമീറ്ററാണ് അരുൺ ദിവസവും സൈക്കിളിൽ സഞ്ചരിക്കുന്നത്. അവധി ദിനങ്ങളിൽ 100 കിലോമീറ്ററിലധികം പിന്നിടുന്നതാണ് പതിവ്. 25000 മീറ്ററാണ് അരുൺ താണ്ടിയ ഉയരം.
കൊവിഡ് കാലത്താണ് സംസ്ഥാനത്തുടനീളം സൈക്ലിങ്ങിന് പ്രചാരമേറിയത്. ഇതോടെ നിരവധി പ്രാദേശിക ക്ലബുകൾ പിറവിയെടുത്തെങ്കിലും ചുരുക്കം ക്ലബുകൾ മാത്രമാണ് ഇപ്പോഴും സജീവമായിട്ടുള്ളത്. പരിസ്ഥിതി സംരക്ഷണം, ഹെൽമെറ്റ് ബോധവൽകരണം, ലഹരിവിരുദ്ധ റാലികൾ അടക്കമുള്ള കാര്യങ്ങളിലാണ് ഈ ക്ലബുകൾ പങ്കെടുക്കുന്നത്.
Read Also : രണ്ടേകാൽ ലക്ഷം രൂപ മുടക്കി അന്ന് നിർമിച്ച സ്വർണക്കപ്പിന്റെ ഇന്നത്തെ വില!!
സൈക്കിളിൽ ഒരാൾ 100 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ 22 കിലോഗ്രാം കാർബൺ ഡയോക്സൈഡ് ലാഭിക്കുന്നു എന്നാണ് കണക്ക്. റൈഡുകൾ നിരീക്ഷിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി ഉപയോഗിക്കുന്ന സ്ട്രാവ ആപ്ലിക്കേഷൻ വഴിയാണ് ഇത്തരം വിവരങ്ങൾ ലഭിക്കുന്നത്.
Story highlights : Ibrahim and Arun covers 10000 km in cycling a year