‘സകുടുംബം’- കുട്ടിക്കാല കുടുംബചിത്രവുമായി പ്രിയനടി

January 11, 2024

ഒരുസമയത്ത് മലയാളസിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു കാവ്യാ മാധവൻ. ഇപ്പോൾ സിനിമയിൽ നിന്നും സമൂഹമാധ്യമങ്ങളിൽ നിന്നും അകലം പാലിച്ച നടിയുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് ആഘോഷമാണ്. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ തുടക്കമിട്ടിരുന്നു കാവ്യാ മാധവൻ. ഇപ്പോഴിതാ, തന്റെ കുട്ടിക്കാല കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.

ചെറുപ്പംമുതൽ സിനിമയിൽ സജീവമായതിനാൽ കാവ്യയുടെ ചിത്രങ്ങൾ തിരിച്ചറിയാൻ ആരാധകർക്ക് പ്രയാസമില്ല. കുഞ്ഞു കാവ്യയുടെ ചിരിയാണ് കുടുംബചിത്രത്തിന്റെ പ്രത്യേകതയും. അതേസമയം, കാവ്യാ മാധവന് ഔദ്യോഗിക ഫേസ്ബുക്ക് പേജുണ്ടെങ്കിലും പൊതുവെ സജീവമല്ല. മലയാളികളുടെ പ്രിയ നായികയാണ് കാവ്യ മാധവൻ. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്നു നിൽക്കുന്ന കാവ്യ മകൾ മഹാലക്ഷ്മിയുടെ ജനനത്തോടെ കൂടുതൽ തിരക്കിലാണ്.

2018 ഒക്ടോബര്‍ 19 നാണ് ദിലീപിനും കാവ്യയ്ക്കും കുഞ്ഞ് പിറന്നത്. സമൂഹമാധ്യമങ്ങളില്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ വിരളമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. മുന്‍പ് മൈ സാന്റ എന്ന ദിലീപ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട കുട്ടിത്താരത്തിന്റെ ചിത്രം മികച്ച സ്വീകാര്യത നേടിയിരുന്നു.

ബാലതാരമായി സിനിമയിലെത്തിയ ആളാണ് കാവ്യാ മാധവൻ. 1991-ൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടി മമ്മൂട്ടി നായകനായ ‘അഴകിയ രാവണൻ’ എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ പ്രശസ്തി നേടി. 1999-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ‘തെങ്കാശിപട്ടണം’, ‘ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ’, ‘മീശ മാധവൻ’, ‘തിളക്കം’, ‘സദാനന്ദന്റെ സമയം’, ‘മിഴി രണ്ടിലും’, ‘പുലിവാൽ കല്യാണം’, ‘പെരുമഴക്കാലം’ തുടങ്ങിയ സിനിമകൾ കാവ്യയെ ജനപ്രിയയാക്കി മാറ്റി.

Story highlights- kavya madhavan childhood photo