‘മഴ പെയ്‌തൊഴിഞ്ഞാൽ കുടയൊരു ബാധ്യത’;മുംബൈക്കെതിരെ ഒളിയമ്പുമായി പൊള്ളാർഡ്..!

January 7, 2024

ഹര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിലേക്കുള്ള തിരിച്ചുവരവിന് പിന്നാലെ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല.. 2024 സീസണിന് മുന്നോടിയായിട്ടാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായെ രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയും മുംബൈ ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ഈ തീരുമാനം ക്ലബിന് വലിയ രീതിയിലാണ് തിരിച്ചടിച്ചത്. മാനേജ്മെന്റ് തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി ലക്ഷക്കണക്കിന് ആരാധകരാണ് മുംബൈ ഇന്ത്യന്‍സിനെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും അണ്‍ഫോളോ ചെയ്തത്. ( Kieron Pollard cryptic Instagram story and Mumbai Indians )

കെട്ടടങ്ങാത്ത വിവാദത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ മുംബൈ താരവും നിലവിലെ ബാറ്റിങ് പരിശീലകനുമായ കീറോണ്‍ പൊള്ളാര്‍ഡ്. വീന്‍ഡിസ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്‌റ്റോറിയാണ് ഇപ്പോള്‍ വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്. ‘മഴ പെയ്ത് തോര്‍ന്നാല്‍ പിന്നെ കുട എല്ലാവര്‍ക്കും ഒരു ബാധ്യതയാണ്. അതുപോലെ തന്നെയാണ് ഗുണമില്ലെങ്കില്‍ കൂറ് അവസാനിക്കുന്നതും’ എന്നാണ് പൊള്ളാര്‍ഡ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഈ ്പ്രതികരണം രോഹിതിനെ നായകസ്ഥാനത്തുനിന്നും രോഹിത്തിനെ നീക്കിയ മാനേജ്‌മെന്റിന്റെ തീരുമാനത്തിന് എതിരായിട്ടാണ് ആരാധകര്‍ ബന്ധപ്പെടുത്തുന്നത്.

2021-ല്‍ 5,625 കോടി രൂപ മുതല്‍മുടക്കിലാണ് സി.വി.സി ക്യാപിറ്റല്‍ ഗുജറാത്ത് ടൈറ്റന്‍സ് എന്ന പേരില്‍ ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത്. 2022 മെഗാ താരലേലത്തിന് മുന്നോടിയായി മുംബൈ ഹാര്‍ദികിനെ റിലീസ് ചെയ്തതോടെയാണ് ഗുജറാത്ത് താരത്തെ സ്വന്തമാക്കിയത്. നായകനായി കളത്തിലിറങ്ങിയ ഹാര്‍ദിക് ഗുജറാത്തിനെ ആദ്യ സീസണില്‍ തന്നെ ജേതാക്കളാക്കി. തൊട്ടടുത്ത സീസണിലും ഫൈനലിലെത്തിച്ചെങ്കിലും ധോണിയുടെ ചെന്നൈക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു.

Read Also :ഹാര്‍ദിക് പാണ്ഡ്യക്കായി മുംബൈ മുടക്കിയത് 100 കോടിയോ..? ഞെട്ടിപ്പിക്കുന്ന ട്രാന്‍സ്ഫര്‍ വിവരങ്ങള്‍ പുറത്ത്‌

2013-ല്‍ റിക്കി പോണ്ടിങ്ങില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത രോഹിത് ടീമിനെ അഞ്ച് സീസണില്‍ ജേതാക്കളാക്കി. ആദ്യ സീസണില്‍ തന്നെ മുംബൈ ജേതാക്കളാക്കിയാണ് തന്റെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വഹിച്ചത്. ഈ തീരുമാനത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധം ഉയര്‍ന്നപ്പോഴും ടീമിന്റെ ഭാവി മുന്നില്‍ കണ്ടാണ് നായകനെ മാറ്റിയതെന്നാണ് പലതവണ മാനേജ്‌മെന്റ് ഉറപ്പിച്ചു പറയുന്നത്.

Story highlights : Kieron Pollard cryptic Instagram story and Mumbai Indians