ആ ‘ഡുംട്ട ടക്കട’ ആണ് മെയിൻ; ആസ്വദിച്ച് പാടി ഒരു കുഞ്ഞുമിടുക്കി- വിഡിയോ

January 15, 2024

പലപ്പോഴും മുതിർന്നവരെപ്പോലും അതിശയിപ്പിക്കുന്ന പ്രകടമാണ് കൊച്ചുകുട്ടികളുടേത്. പാട്ടും ഡാൻസും അഭിനയവുമൊക്കെയായി റീലുകളിലും താരമാകാറുണ്ട് കുട്ടിക്കുറുമ്പുകൾ. ഇപ്പോഴിതാ, പാട്ടിലൂടെ വിസ്മയിപ്പിച്ചിരിക്കുകയാണ് ഒരു മിടുക്കി. യാത്രയ്ക്കിടെ ആസ്വദിച്ച് പാട്ടുപാടുകയാണ് ഈ കുഞ്ഞ്. കഷ്ടിച്ച് രണ്ടുവയസുമാത്രം തോന്നുന്ന കുഞ്ഞ് കാർ യാത്രയ്ക്കിടെ പാടിയ പാട്ട് പെട്ടെന്നാണ് ഹിറ്റായത്.

വിഡിയോ പകർത്തുന്നതൊന്നും അറിയാതെ പാടുകയാണ് കുട്ടി. വളരെ ആസ്വദിച്ചാണ് പാടുന്നതും. ‘ചോലമരം കാറ്റടിക്കണ്’ എന്ന ഗാനം സ്വന്തമായി ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമൊക്കെ ഇട്ട് ഈ മിടുക്കി പാടുന്നു. വൈറൽ ഗായികയെ തിരയുകയാണ് ഇപ്പോൾ സോഷ്യൽ ലോകം.

വിഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക;

https://www.facebook.com/reel/1130209058353210

Read also: 350 രൂപയുടെ കുര്‍ത്തയ്ക്ക് വിലപേശി വിദേശ വനിത; വീഡിയോ വൈറൽ, വിമർശനവുമായി സോഷ്യൽ മീഡിയ

അതേസമയം, കൊച്ചുകുട്ടികൾ വളരെ വേഗത്തിലാണ് അവരുടെ കഴിവുകളുടെ പേരിൽ ശ്രദ്ധനേടുന്നത്. അടുത്തിടെ മേളത്തിനൊപ്പം ചുവടുവയ്ക്കുന്ന രണ്ടു കൊച്ചുപെൺകുട്ടികളുടെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. വിഡിയോയിൽ പെൺകുട്ടികളിലൊരാൾ എഴുന്നേറ്റ് നിന്ന് ധോൾ ബീറ്റുകൾക്ക് ചുവടുവയ്ക്കുന്നത് കാണാം. സംഗീതം ഉച്ചത്തിലാകുമ്പോൾ, തന്നോടൊപ്പം ചേരാൻ മുതിർന്ന കുട്ടി കൊച്ചുകുട്ടിയെ വിളിക്കുന്നു. 

Story highlights- little girl enjoying car ride and music