എന്റെ പ്രിയപ്പെട്ട ക്രൂവിനൊപ്പം; മനോജ് കെ ജയനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളുമായി കുഞ്ഞാറ്റ

January 17, 2024

വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് ഉര്‍വ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകള്‍ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ താരമാണ്. ഉര്‍വ്വശിയും മനോജ് കെ ജയനും വേര്‍പിരിഞ്ഞതോടെ കുഞ്ഞാറ്റ അച്ഛനോടൊപ്പം പോകുകയായിരുന്നു. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അമ്മയെ കാണാനും കുഞ്ഞാറ്റ എത്താറുണ്ട്. ( Manoj K Jayan’s daughter Kunjatta with family )

ഇപ്പോള്‍ അച്ഛന്‍ മനോജ് കെ ജയനും കുടുംബത്തിനും ഒപ്പമുള്ള മനോഹര നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് കുഞ്ഞാറ്റ. കുഞ്ഞാറ്റയ്ക്കും മനോജ് കെ ജയനുമൊപ്പം ആശ, ആശയുടെ മകളായ ശ്രേയ, കുഞ്ഞനിയന്‍ അമൃത് എന്നിവരെയും ചിത്രത്തിലുണ്ട്.

നടന്‍ മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും ഏക മകളായ തേജ, നിലവില്‍ വിദേശത്ത് പഠിക്കുകയാണ്. 2000-ല്‍ ആയിരുന്നു മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും വിവാഹം. പിന്നീട് 2008ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. പിന്നീട് 2011-ല്‍ മനോജ് കെ ജയനും ആശയും തമ്മില്‍ വിവാഹിതരായി. ആശയുടെ ആദ്യ വിവാഹത്തിലെ മകളാണ് ശ്രേയ. മനോജുമായുള്ള ബന്ധത്തില്‍ ആശയ്ക്ക് ഒരു മകന്‍ കൂടി പിറന്നു, അമൃത്.

Read Also : കയറിൽ തൂങ്ങി വിവാഹവേദിയിലേക്കെത്തി വധു; വേറിട്ടൊരു എൻട്രി

2013-ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദുമായി ഉര്‍വശിയും വിവാഹം കഴിഞ്ഞു. ഇടയ്ക്ക് കുഞ്ഞാറ്റ മനോജിനൊപ്പവും ഇടയ്ക്ക് ഉര്‍വശിക്കൊപ്പവും സമയം ചിലവഴിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അങ്ങനെ സജീവമല്ലെങ്കിലും കുഞ്ഞാറ്റയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ വലിയ രീതിയില്‍ ശ്രദ്ധനേടാറുണ്ട്.

Story highlights : Manoj K Jayan’s daughter Kunjatta with family