‘നിന്നെയോർത്ത് ഞാൻ അഭിമാനിക്കുന്നു, ഓമി..’- മകൾക്ക് ഹൃദ്യമായ കുറിപ്പുമായി മന്യ നായിഡു

January 13, 2024

ശ്രദ്ധേയമായ ഒട്ടേറെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടി മന്യ ഇപ്പോൾ കുടുംബത്തിനൊപ്പം സാമ്യം ചിലവഴിക്കുന്ന തിരക്കിലാണ്. വെള്ളിത്തിരയിൽ നിന്നും അകന്നു നിൽക്കുമ്പോഴും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് വിശേഷം പങ്കുവയ്ക്കുന്നുണ്ട് മന്യ. ഇപ്പോഴിതാ, മകൾ ഓമിയുടെ പിറന്നാൾ വിശേഷം പങ്കുവയ്ക്കുകയാണ് നടി.

‘എന്റെ ജീവിതത്തിലെ സ്നേഹത്തിന് ജന്മദിനാശംസകൾ .എന്റെ ആത്മാവ്, എന്റെ ഹൃദയം, ദൈവം എനിക്ക് നൽകിയ ഏറ്റവും നല്ല അനുഗ്രഹം – എന്റെ രാജ്ഞി ഒമിഷ്ക, എന്റെ ഓമു. ദൈവം നിന്നെ എപ്പോഴും സംരക്ഷിക്കട്ടെ, സുരക്ഷിതമായി സൂക്ഷിക്കുകയും നല്ല ആരോഗ്യവും സന്തോഷവും നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. എന്റെ പ്രിയ മകളേ, നീ എന്റെ ജീവിതം വളരെ വിലപ്പെട്ടതാക്കി.
നിന്റെ ദയയുള്ള ഹൃദയത്തിലും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന രീതിയിലും അമ്മ അഭിമാനിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു ഓമി.’- മന്യ നായിഡു കുറിക്കുന്നു.

അതേസമയം, മലയാളികളുടെ പ്രിയ നടി ആയിരുന്നു മന്യ. പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നടി മന്യ അഭിനയ രംഗത്തേക്ക് എത്തിയത്. പഠിക്കാനേറെ ഇഷ്ടമുണ്ടായിരുന്നിട്ടും അച്ഛന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നപ്പോഴാണ് മന്യ സിനിമയിലേക്ക് എത്തിയത്. എന്നാൽ, 41 സിനിമകൾക്ക് ശേഷം വീണ്ടും പഠനത്തിലേക്ക് മടങ്ങുകയായിരുന്നു നടി. ജോക്കർ എന്ന സിനിമയിലൂടെയാണ് മന്യയെ മലയാളികൾക്ക് പരിചയം. പിന്നീട് നിരവധി മലയാള ചിത്രങ്ങളിൽ മന്യ സാന്നിധ്യമറിയിച്ചു.

Read also: എല്ലാ പ്രേക്ഷകർക്കും സ്വാഗതം; ചരിത്രം കുറിക്കാൻ ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം ജനുവരി 28ന്

അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വെറുതെ വീട്ടിലിരിക്കുകയല്ല മന്യ. ഫിനാൻസ് പ്രൊഫഷണലായി ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. കുടുംബത്തോടൊപ്പമുള്ള ഒട്ടേറെ ചിത്രങ്ങൾ മന്യ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കാറുണ്ട്.

Story highlights- manya nayidu about her daughter