മലയാളിയുടെ നെഞ്ചിലുദിച്ച അമ്പിളിക്ക് ഇന്ന് 73-ാം പിറന്നാൾ; ആശംസകളുമായി മോഹൻലാൽ

January 5, 2024

മലയാളിയുടെ സ്വന്തമെന്ന് യാതൊരു സംശയവുമില്ലത്തെ വിളിക്കുന്ന മഹാ നടനാണ് ജഗതി ശ്രീകുമാർ. നടനത്തിന്റെ പടവുകളുടെ ഉന്നതിയിലേക്ക് ചവിട്ടി കയറിയ അതുല്യ പ്രതിഭയ്ക്ക് ഇന്ന് 73-ാം പിറന്നാൾ. 1951 ജനുവരി 5 ന് തിരുവനന്തപുരം ജഗതിയിൽ നാടക പ്രതിഭ ജഗതി എൻ കെ ആചാരിയുടെയും പൊന്നമ്മാളിന്റെയും മകനായിയാണ് ജഗതിയുടെ ജനനം. (Mohanlal wishes Jagathy Sreekumar on his 73rd birthday)

പുതിയ തലമുറയിലെയും പഴയ തലമുറയിലെയും നിരവധി പ്രതിഭകളോടൊപ്പം വെള്ളിത്തിരയിൽ നിറഞ്ഞാടിയ ജഗതി ഏവരുടെയും പ്രിയപ്പെട്ട അമ്പിളി ചേട്ടനാണ്. പ്രിയ ജഗതി ചേട്ടന് ആശംസകൾ അറിയിച്ചു കൊണ്ടുള്ള നടൻ മോഹൻലാലിൻറെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്.

മോഹൻലാൽ-ജഗതി കൂട്ടുകെട്ടിൽ പിറക്കുന്ന സിനിമകൾ എന്നും മലയാളി പ്രേക്ഷകർക്ക് പ്രിയമുള്ളതാണ്. ഇരുവരും ഒന്നിച്ചഭിനയിച്ച ഒട്ടനവധി ചിത്രങ്ങൾ വൻ വിജയമായിട്ടുണ്ട്. തിരശീലയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും ഇരുവരും സുഹൃത്തുക്കളാണ്. ‘പ്രിയപ്പെട്ട അമ്പിളി ചേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’ എന്ന അടിക്കുറിപ്പോടെയാണ്‌ മോഹൻലാൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കൊല്ലവും ജഗതിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം മോഹൻലാൽ ആശംസകൾ അറിയിച്ചിരുന്നു.

Read also: ‘അൽപ്പം വെറൈറ്റി പിടിക്കാം’; വ്യത്യസ്ത വധുവായി തിളങ്ങി ഇറാ ഖാൻ!

പോസ്റ്റിന് താഴെ ആശംസകളുമായി ആരാധക പ്രാവാഹമാണ്. ആശംസകൾ നേരുന്നതോടൊപ്പം പ്രിയ നടനെ കൂടുതലായി സിനിമയിൽ കാണാനുള്ള ആഗ്രഹവും ആളുകൾ പ്രകടിപ്പിക്കുന്നുണ്ട്. 2012-ന് മലപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ജഗതി ചികിത്സയിലായിരുന്നു. സിനിമാലോകത്ത് നിന്ന് നീണ്ട ഇടവേള എടുത്ത അദ്ദേഹം ഇപ്പോൾ വീണ്ടും അഭിനയത്തിൽ തിരികെയെത്തുകയാണ്. ‘സിബിഐ 5: ദി ബ്രെയിൻ’, ‘തീമഴ തേന്മഴ’ തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിരുന്നു.

Story highlights: Mohanlal wishes Jagathy Sreekumar on his 73rd birthday