ആരാധകർക്കായി വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച്‌, വാലിബൻ ചലഞ്ചുമായി മോഹൻലാൽ

January 14, 2024

മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബന്‍’. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ് ഈ ചിത്രം. ഇതിനോടകം പുറത്തിറങ്ങിയ പാട്ടിനും ടീസറിനും പ്രൊമോഷണല്‍ വീഡിയോകള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ( Mohanlal with vaaliban challenge video )

റിലീസ് കാത്തിരിക്കുന്ന ആരാധകര്‍ക്കായി വാലിബന്‍ ചലഞ്ചുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് വിഡിയോയാണ് താരം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചിട്ടുള്ളത്. ഞാന്‍ ഇതിനെ ‘വാലിബന്‍ ചലഞ്ച്’ എന്ന് വിളിക്കുന്നു. ഈ ചാലഞ്ച് നിങ്ങള്‍ ഏറ്റെടുക്കുമോ എന്ന അടിക്കുറിപ്പിലാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.

നേരത്തെ പുറത്തിറങ്ങിയ വാലിബന്‍ ടീസറിലെ ഡയലോഗും രംഗങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ തയ്യാറാക്കിയിട്ടുള്ളത്. എന്തായാലും ചലഞ്ച് വിഡിയോ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയുടെ കമന്റുകളുമായി എത്തിയിട്ടുള്ളത്.

Read Also : ബലൂണ്‍ ലൈറ്റിങ്ങില്‍ ചിത്രീകരണം; ട്രെന്‍ഡായി ‘പുന്നാര കാട്ടിലേ’ ഗാനത്തിന്റെ പിന്നാമ്പുറ കാഴ്ചകള്‍

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വാലിബന്‍. .ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ചേര്‍ന്നാണ് മലൈക്കോട്ടൈ വാലിബന്റെ നിര്‍മ്മാണം. 2024 ജനുവരി 25-നാണ് ചിത്രം റിലീസിനെത്തുന്നത്.

Story highlights : Mohanlal with vaaliban challenge video