ഹിന്ദുസ്ഥാനി സംഗീത കുലപതി ഉസ്താദ് റഷീദ് ഖാൻ വിട പറഞ്ഞു

January 9, 2024

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ എക്കാലത്തെയും മികച്ച ഗായകരിൽ ഒരാളായ ഉസ്താദ് റാഷിദ് ഖാൻ അന്തരിച്ചു. പ്രോസ്റ്റേറ്റ് ക്യാൻസർ ബാധിച്ച് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കലാകാരൻ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുകയായിരുന്നു.

കഴിഞ്ഞ മാസം സെറിബ്രൽ അറ്റാക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് റഷീദ് ഖാന്റെ ആരോഗ്യം മോശമായിരുന്നു. ആദ്യം ടാറ്റ മെമ്മോറിയൽ ക്യാൻസർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എന്നാൽ തുടർന്നുള്ള ഘട്ടത്തിൽ, കൊൽക്കത്തയിൽ ചികിത്സ തുടരാൻ അദ്ദേഹം തീരുമാനിച്ചു. വിവരങ്ങൾ അനുസരിച്ച് ഖാൻ തുടക്കത്തിൽ ചികിത്സയോട് അനുകൂലമായാണ് പ്രതീകരിച്ചത്.

മുംബൈയിൽ പ്രാഥമിക പരിശീലനം നൽകിയ അമ്മാവൻ ഗുലാം മുസ്തഫ ഖാനാണ് അദ്ദേഹത്തിന്റെ സംഗീത കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞത്. ബദായൂണിലെ അദ്ദേഹത്തിന്റെ സ്വന്തം വസതിയിൽ നിസ്സാർ ഹുസൈൻ ഖാനിൽ നിന്നാണ് പ്രാഥമിക പരിശീലനം സ്വീകരിച്ചത്.

Read also: ‘കാഴ്ചകൾ മനോഹരം, സംഗീതം അതിലേറെ’; ഇത് ഗായകൻ മുരളി ഗോപി

പതിനൊന്നാം വയസ്സിൽ, റാഷിദ് ഖാൻ തന്റെ ആദ്യ കച്ചേരി അവതരിപ്പിച്ചു. 1978 ൽ, ഡൽഹിയിൽ നടന്ന ഒരു ഐടിസി കച്ചേരിയിൽ അദ്ദേഹം ഗാനമാലപിച്ചു. ഇതിനെത്തുടർന്ന്, 1980 ഏപ്രിലിൽ, നിസാർ ഹുസൈൻ ഖാൻ കൽക്കട്ടയിലെ ITC സംഗീത റിസർച്ച് അക്കാദമിയിലേക്ക് മാറിയപ്പോൾ, 14-ആം വയസ്സിൽ റാഷിദ് ഖാനും അക്കാദമിയുടെ ഭാഗമായി.

ഖാൻ ശാസ്ത്രീയ ഹിന്ദുസ്ഥാനി സംഗീതത്തെ ലഘുവായ സംഗീത വിഭാഗങ്ങളുമായി സംയോജിപ്പിക്കാൻ പരിശ്രമിച്ചിരുന്നു. കൂടാതെ പാശ്ചാത്യ ഉപകരണ വിദഗ്ധനായ ലൂയിസ് ബാങ്ക്സുമായി കച്ചേരികൾ ഉൾപ്പെടെയുള്ള പരീക്ഷണാത്മക പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്നു.

മൃതദേഹം ഇന്ന് മോർച്ചറിയിൽ സൂക്ഷിക്കും. ആരാധകർക്ക് അന്തിമോപചാരം അർപ്പിക്കാനായി ബുധനാഴ്ച രവീന്ദ്ര സദനിലേക്ക് കൊണ്ടുപോകും.

Story highlights: Music Maestro Ustad Rashid Khan passes away