‘എന്റെ ആത്മാവ് അതിന്റെ ഈണം കണ്ടെത്തുന്നു’- ഭരതനാട്യ ചുവടുകളുമായി നവ്യ നായർ

January 9, 2024

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. കലോത്സവ വേദിയിൽ നിന്നും അഭിനയ ലോകത്തേക്ക് ചുവടുവെച്ച നവ്യ നായർ, നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലും നൃത്തവേദികളിലും സജീവമായിരിക്കുകയാണ്. ജാനകി ജാനേ എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിൽ വേഷമിട്ടത്. സമൂഹമാധ്യമങ്ങളിലും സജീവമായ നവ്യ നായർ ഇപ്പോഴിതാ, ഭരതനാട്യ ചുവടുകൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്.

‘ഭരതനാട്യത്തിന്റെ താളാത്മകമായ പ്രപഞ്ചത്തിനുള്ളിൽ, എന്റെ ആത്മാവ് അതിന്റെ ഈണം കണ്ടെത്തുന്നു, പാരമ്പര്യത്തിന്റെയും വികാരത്തിന്റെയും നൃത്തം. പവിത്രമായ വേദിയിൽ, ഓരോ മുദ്രയും ഒരു കഥ പറയുന്നു, ഓരോ കാൽപ്പാടുകളും നൂറ്റാണ്ടുകളുടെ പൈതൃകത്തെ പ്രതിധ്വനിപ്പിക്കുന്നു’- നവ്യ കുറിക്കുന്നു.


മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോഴാണ് തന്റെ സാന്നിധ്യം നടി സജീവമാക്കിയത്.

ഇഷ്ടം എന്ന സിനിമയിലായിരുന്നു തുടക്കമെങ്കിലും നവ്യ നായരെ എന്നും എല്ലാവരും ഓർമ്മിക്കുന്നത് നന്ദനം സിനിമയിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ്. രഞ്ജിത് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് സുകുമാരനും അഭിനയലോകത്തേക്ക് എത്തിയത്.

Read also: സഹപാഠിക്ക് വിവാഹ സമ്മാനമായി സ്വർണ്ണക്കട്ടി; ആളുകളെ കുടുകുടാ ചിരിപ്പിച്ച് നാല് വയസ്സുകാരൻ!

അതേസമയം, നവ്യ ഏറ്റവും ഒടുവിൽ വേഷമിട്ട ജാനകി ജാനേ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിൽ നവ്യ നായരുടെ നായകനായി എത്തിയത് സൈജു കുറുപ്പ് ആയിരുന്നു. എന്തിനെയും അങ്ങേയറ്റം ഭയമുള്ള ജാനകി എന്ന യുവതിയുടെ കരുത്തുറ്റ പരിണാമത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Story highlights- navya nair shares bharathanatyam video