33 വർഷങ്ങൾക്ക് ശേഷം പശ്ചിമഘട്ടത്തിൽ പുതിയ ചിത്രശലഭത്തെ കണ്ടെത്തി; അപൂർവ്വ നീലനിറവുമായി ‘സിഗറിറ്റിസ് മേഘമലയെൻസിസ്’

January 15, 2024

തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂർ-മേഗമലൈ കടുവാ സങ്കേതത്തിൽ ഗവേഷകർ ‘സിഗറിറ്റിസ് മേഘമലയെൻസിസ്’ എന്ന പുതിയ സിൽവർലൈൻ ചിത്രശലഭത്തെ കണ്ടെത്തി. ഐഎഎസ് ഓഫീസർ സുപ്രിയ സാഹു ആണ് ഈ പുതിയ വിശേഷം പങ്കുവെച്ചത്. ജനുവരി 13-ന് X-ലെ തന്റെ പോസ്റ്റിൽ നീല നിറത്തിലുള്ള ചിത്രശലഭത്തെയാണ് കണ്ടെത്തിയത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

പശ്ചിമഘട്ടത്തിൽ അവസാനമായി ഒരു പുതിയ ചിത്രശലഭത്തെ കണ്ടെത്തിയിട്ട് 33 വർഷമായെന്നും സുപ്രിയ സാഹു കുറിച്ചു. ഡോ കലേഷ് സദാശിവം, തിരു രാമസാമി കാമയ, ഡോ സി പി രാജ്കുമാർ എന്നിവർ തേനിയിൽ സ്ഥിതി ചെയ്യുന്ന വനം എന്ന എൻജിഒയിൽ നിന്നാണ് ഈ കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയത്.

ഈ കണ്ടുപിടിത്തത്തോടെ പശ്ചിമഘട്ടത്തിലെ മൊത്തം ചിത്രശലഭങ്ങളുടെ എണ്ണം 337 ഇനങ്ങളായി ഉയരുമെന്നും അതിൽ 40 എണ്ണം പശ്ചിമഘട്ടത്തിലെ എൻഡമിക്‌സ് വിഭാഗത്തിൽ ഉൾപ്പെടുമെന്നും സുപ്രിയ സാഹു പറയുന്നു.

Read also: ദൈവം ഭൂമിയിലേക്ക് ഇറങ്ങിയ നിമിഷം; ഗർഭിണിയായ ബസ് ഡ്രൈവർ രക്ഷകയായത് 37 കുട്ടികൾക്ക്!

‘നീല ചിത്രശലഭങ്ങൾ അപൂർവമാണ്, അവ വ്യക്തിപരമായോ സ്വപ്നങ്ങളിലോ ആവർത്തിച്ചുള്ള സമന്വയ ചിത്രങ്ങളിലോ പ്രത്യക്ഷപ്പെടുമ്പോൾ, അവ നിങ്ങളെ സന്തോഷത്തിലേക്ക് നയിക്കുന്നു. അതിനർത്ഥം ഭാഗ്യം ചക്രവാളത്തിലാണ് എന്നതാണ്’ -ആളുകൾ കുറിക്കുന്നു.

Story highlights- new species of butterfly discovered in Western Ghats