ആമിർ ഖാന്റെ മകൾ ഇറയെ വിവാഹം ചെയ്യാൻ എട്ടുകിലോമീറ്റർ ജോഗ്‌ചെയ്ത് എത്തി വരൻ- വിഡിയോ

January 4, 2024

ഓരോ വ്യക്തിയും ഏറ്റവുമധികം കാത്തിരിക്കുന്നതും അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതുമായ ഒന്നാണ് വിവാഹം. അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഒറ്റയ്ക്ക് തന്നെ ജീവിതം നയിക്കാൻ തീരുമാനിക്കുന്നവരുമുണ്ട്. കാരണം, വിവാഹമെന്നത് ഒരു ആയുഷ്കാലത്തെക്കുള്ള വിശ്വാസമാണ്. ഒത്തുപോകാൻ പറ്റുന്നവർ പരസ്പര വിശ്വാസത്തോടെ വിവാഹജീവിതത്തിലേക്ക് കടക്കുന്നു. അതേസമയം, വിവാഹദിനം എല്ലാവരുടെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരവുമാണ്.ഇപ്പോൾ വരൻമാർ കുതിരപ്പുറത്ത് കയറി വിവാഹ വേദിയിലെത്തുന്ന കാലം കഴിഞ്ഞു. ആമിർ ഖാന്റെ മകളുടെ വിവാഹത്തിനും ഇത്തരത്തിൽ ഒരു കാഴ്ച ശ്രദ്ധേയമാകുകയാണ്.

ഫിറ്റ്നസ് പരിശീലകനും ആമിർ ഖാന്റെ മരുമകനുമായ നൂപുർ ശിഖരെ ഇറാ ഖാനെ വിവാഹം കഴിക്കാൻ മുംബൈയിലെ സാന്റ്ക്രൂസിൽ നിന്ന് ബാന്ദ്രയിലേക്ക് ജോഗ് ചെയ്താണ് എത്തിയത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.നൂപുർ ശിഖരെയും ഇറാ ഖാനും ജനുവരി 3 ന് നിയമപരമായി വിവാഹിതരായി. ഈ വിവാഹവേദിയിലേക്ക് എട്ടുകിലോമീറ്റർ ഓടി പോകുന്ന നൂപുരിന്റെ ഫോട്ടോകളും വിഡിയോയും വൈറലായി കഴിഞ്ഞു. അതേ സമയം, സാന്താക്രൂസിൽ നിന്ന് ബാന്ദ്രയിലെ വിവാഹ വേദിയിലേക്ക് ആയിരുന്നു ഇദ്ദേഹം ജോഗ് ചെയ്തത്. ഇത് ഏകദേശം 8 കിലോമീറ്ററാണ്.

Read also: ജപ്പാനിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനിടയിൽ ഭൂമി ചലിക്കുന്നു- വിഡിയോ

നടൻ ആമിർ ഖാന്റെയും ചലച്ചിത്ര നിർമാതാവ് റീന ദത്തയുടെ മകളാണ് ഇറാ ഖാൻ. ഇറാ ഖാനും തന്റെ ദീർഘകാല പങ്കാളിയായ നൂപുർ ശിഖരെയുമായുള്ള വിവാഹം ബുധനാഴ്ച്ചയാണ് നടന്നത്. ഒരു മെന്റൽ ഹെൽത്ത് സപ്പോർട്ട് ഓർഗനൈസേഷന്റെ സ്ഥാപകയും സിഇഒയുമായ ഇറ, സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറായ നൂപുരുമായി ദീർഘകാലമായി പ്രണയത്തിലായിരുന്നു. അടുത്ത കുടുംബാംഗങ്ങൾ പങ്കെടുത്ത ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. അതേസമയം, ജനുവരി എട്ടിന് വിപുലമായ വിവാഹവിരുന്ന് നടക്കും.

Story highlights- Nupur Shikhare jogs 8 km to reach wedding venue