‘വിനാശ ദൂതനായ ഭൂകമ്പ മത്സ്യം’; തായ് മീൻപിടുത്തക്കാർക്ക് മുന്നിൽ പെട്ടത് ദുരന്ത സൂചനയോ?

January 11, 2024

മീൻ പിടുത്തക്കാരുടെ ജീവിതത്തെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഓരോ തവണ വല വീശുമ്പോഴും ഒരു പക്ഷെ പ്രതീക്ഷിക്കാത്തതോ അപ്രതീക്ഷിതമോ ആയ എന്തെങ്കിലും അവരുടെ വലയിൽ കുടുങ്ങിയേക്കാം. അടുത്തിടെ, തായ്‌ലൻഡിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾക്ക് വളരെ അപൂർവമായ മത്സ്യത്തെയാണ് കണ്ടുകിട്ടിയത്.

‘ഓർഫിഷ്’ അല്ലെങ്കിൽ ‘ഭൂകമ്പ മത്സ്യം’ എന്ന് അറിയപ്പെടുന്ന ഭീമൻ കടൽജീവിയെയാണ് ആൻഡമാൻ കടലിൽ തായ് മത്സ്യത്തൊഴിലാളികൾ പിടികൂടിയത്. സാധാരണയായി 1000 മീറ്റർ ആഴമുള്ള വെള്ളത്തിൽ മാത്രമാണ് ഇവ കാണപ്പെടുന്നത്. മാത്രമല്ല, വെള്ളത്തിന്റെ ഉപരിതലത്തിൽ അപൂർവമായി മാത്രമേ മനുഷ്യർക്ക് ഇവയെ കാണാൻ സാധിക്കൂ.

ജാപ്പനീസ് നാടോടിക്കഥകൾ അനുസരിച്ച്, ആഴം കുറഞ്ഞ വെള്ളത്തിൽ എപ്പോഴെങ്കിലും ഒരു ഓർഫിഷിനെ കണ്ടാൽ ഭൂകമ്പമോ സുനാമിയോ നേരിടാൻ തയ്യാറാകണം എന്നാണ് വിശ്വാസം.

Read also: ‘അഞ്ച് നിറങ്ങളുള്ള നദി’; ആഴങ്ങളിൽ മഴവില്ല് തീർക്കുന്ന കാനോ ക്രിസ്‌റ്റെയ്‌ൽസ്‌!

പുതുവല്സര ദിവസത്തിൽ തന്നെ ജപ്പാനിൽ ഭൂകമ്പം ഉണ്ടായതിനാൽ അടുത്ത ദിവസം കണ്ടെത്തിയ ഓർഫിഷ് ദുരന്ത സൂചനയാണോ എന്ന ആശങ്കയിലാണ് നാട്ടുകാർ. 11 മീറ്റർ വരെ നീളത്തിൽ വളരുന്ന ഓർഫിഷ് ഇപ്പോൾ ഒരു മാരകമായ ഭൂകമ്പവും സുനാമിയും വിതച്ചേക്കുമെന്ന് അവർ ആശങ്കാകുലരാണ്. ആഴക്കടൽ മത്സ്യമായ ഓർഫിഷ് സാധാരണയായി ആളുകളുടെ കണ്ണിൽ പെടാറില്ല എന്ന വസ്തുതയും ആളുകളെ ഭീതിയിലാഴ്ത്തുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ആൻഡമാൻ സമുദ്രത്തിലേക്ക് തണുത്ത വെള്ളം കയറിയതാവാം അസാധാരണമായി ഓർഫിഷ് പ്രത്യക്ഷപ്പെട്ടത്തിന് പിന്നിലെന്ന് മറൈൻ ഇക്കോളജി ലക്ചറർ തോൻ തമ്രോങ്നാവാസവത് പറയുന്നു.

Story highlights: Panic in Thailand after fishermen catches rare Earthquake fish