ഫോൺ മോഷത്തിനിടെ പിടിവീണു; മോഷ്ടാവ് ട്രെയിനിന്റെ ജനാലയിൽ തൂങ്ങിക്കിടന്നത് ഒരു കിലോമീറ്റർ..!

January 19, 2024

ട്രെയിന്‍ യാത്രയ്ക്കിടയില്‍ മൊബൈല്‍ ഫോണുകള്‍ അടക്കം വിലപിടിപ്പിള്ള വസ്തുക്കള്‍ മോഷണം പോകുന്നതും തട്ടിപ്പറിച്ചു പോകുന്നതുമെല്ലാം പതിവ് വാര്‍ത്തകളാണ്. ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങുന്ന സമയത്തും മേല്‍പാലത്തിലൂടെ ചെറിയ വേഗതയില്‍ ട്രെയിന്‍ പോകുന്ന സമയത്തുമെല്ലാം യാത്രക്കാരില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെടുന്ന മോഷ്ടാക്കളുടെ വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ നാം കാണറുണ്ട്. ഇത്തരം സംഭവങ്ങളില്‍ ട്രെയിന്‍ സ്റ്റേഷന്‍ വിടുന്നതോടെ മോഷ്ടാവിനെ പിടികൂടാന്‍ കഴിയാറില്ല. ( Phone snatcher trapped in train window )

എന്നാല്‍ അത്തരത്തിലൊരു മോഷണശ്രമത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്നുള്ള മോഷണശ്രമം പരാജയപ്പെട്ടതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന കള്ളന്റെ പരാക്രമങ്ങളും ഒടുവില്‍ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പിടിക്കപെടാതിരിക്കുന്നതിനായി മോഷ്ടാവ് ഒരു കിലോമീറ്റര്‍ ദൂരമാണ് ട്രെയിനിന്റെ ജനാലയില്‍ തൂങ്ങിക്കിടന്നത്.

ബീഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ളതാണെന്നാണ് ഈ വീഡിയോയില്‍ നിന്നും ലഭിക്കുന്ന സൂചന. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും ജനല്‍ വഴി ഒരാളുടെ മൊബൈല്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സഹയാത്രകിന്റെ കൃത്യമായ ഇടപെടലാണ് മോഷ്ടാവിനെ പിടികുടുന്നതിലേക്ക് നയിച്ചത്. സഹായാത്രികന്‍ കയ്യില്‍ കയറിപ്പിടിച്ചതോടെയാണ് മോഷ്ടാവ് രക്ഷപ്പെടാനാകാതെ ട്രെയിനില്‍ തൂങ്ങിക്കിടന്നത്.

Read Also : ബംഗളൂരുവിലെ തിരക്കുള്ള തെരുവിൽ പേഴ്‌സ് നഷ്ടമായി; തിരികെ ഏൽപിച്ച് അപരിചിതൻ- ശ്രദ്ധേയമായൊരു കുറിപ്പ്

ട്രാക്കിലുടെ അതിവേഗത്തില്‍ നീങ്ങുന്ന ട്രെയിനിന്റെ ജനാലയില്‍ ഒരു മോഷ്ടാവ് തൂങ്ങിക്കിടക്കുന്നത് കാണാനാകും. അതോടൊപ്പം ട്രെയിനില്‍ നിന്നും കള്ളന്‍.. എന്ന് യാത്രക്കാര്‍ വിളിച്ചുപറയുന്നതും കേള്‍ക്കാം. ഇയാള്‍ താഴേക്ക് ചാടി രക്ഷപ്പെടാതിരിക്കുന്നതിനായി യാതക്കാര്‍ ജനാലയിലൂടെ ഇയാളുടെ കൈകളില്‍ പിടിച്ചിട്ടുള്ളതും കാണാനാകും. ഒടുവില്‍ ട്രെയിന്‍ ഒരു സ്റ്റേഷനില്‍ എത്തിയപ്പോള്‍ മോഷ്ടാവിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടുന്നതാണ് വീഡിയോ.

Story higlights : Phone snatcher trapped in train window