ഈ ദിവസം പരസ്പരം ഒന്നു കണ്ടു പിരിയുകയെങ്കിലും വേണം; ഇരുപതാം വർഷവും വാക്കുപാലിച്ച് രമേഷ് പിഷാരടി
മലയാളികൾക്ക് ചിരിയുടെ അനന്തസാഗരം സമ്മാനിച്ച താരമാണ് രമേഷ് പിഷാരടി. അവതാരകനും, നടനും, സംവിധായകനുമായ രമേഷ് പിഷാരടി ടെലിവിഷൻ ഷോകളിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതനായത്. സമൂഹമാധ്യമങ്ങളിൽ സജീവമായ രമേഷ് പിഷാരടി രസകരമായ ക്യാപ്ഷനുകളിലൂടെയാണ് ശ്രദ്ധനേടുന്നത്. ഇപ്പോഴിതാ, ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി.
‘പുതുവത്സര ആശംസകൾ..ഒപ്പം ഒരു അപൂർവ സന്തോഷവും.തുടർച്ചയായ 20 വർഷങ്ങളായി എല്ലാ പുതുവർഷത്തിനും ഞങ്ങൾ ഒത്തുകൂടി സാജൻ പള്ളുരുത്തി. 2003 ൽ സലീമേട്ടൻെറ ട്രൂപ്പിൽ നിന്നും നേരെ പോകുന്നത് സാജൻ ചേട്ടന്റെ സംഘത്തിലേക്കാണ്. കാലപ്രവാഹത്തിൽ പുതിയ ആളുകൾ വന്ന് പോയപ്പോഴും, പലവഴി പിരിഞ്ഞപ്പോഴും ഡിസംബർ 31ന്റെ വേദികളിൽ ഞങ്ങൾ ഒപ്പം ആയിരുന്നു.
15 വർഷങ്ങൾക്കപ്പുറം ഞാൻ വേദികൾ കുറച്ചു. ജീവിത ഘട്ടങ്ങൾ പലതായി, അപ്പോഴും ഈ ദിവസം പരസപരം ഒന്നു കണ്ടു പിരിയുകയെങ്കിലും വേണം എന്നു ബോധപൂർവം തീരുമാനിച്ചു. ഇരുപത് കൊല്ലം നീളുന്ന കാലത്തിന്റെ കലാപ്രകടനം ആണ് ഈ സൗഹൃദം..’- രമേഷ് പിഷാരടി കുറിക്കുന്നു.
Read also: പുതുവര്‍ഷ രാവിലൊരു ടൈം ട്രാവല്‍ നടത്തിയാലോ; യുണൈറ്റഡ് എയര്‍ലൈന്‍സ് നിങ്ങളെ ക്ഷണിക്കുന്നു
മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എന്തിലും ഏതിലും ഒരല്പം നര്‍മ്മരസം കൂട്ടിക്കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്. ഇത്തരത്തില്‍ ചിരി രസങ്ങള്‍ നിറച്ചുകൊണ്ട് പ്രേക്ഷകരോട് സംസാരിക്കുന്നതില്‍ മിടുക്കനാണ് മലയാളികളുടെ പ്രിയ താരം രമേഷ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ ട്രോളുണ്ടാക്കുന്നതിലും താരം കേമനാണ്.
Story highlights- ramesh pisharady about friendship with sajan palluruthi